മൂന്നാറിന്‍റെ സൗന്ദര്യം നുകരാൻ ഡബിൾ ഡെക്കർ: ബുക്കിങ് എങ്ങനെ, ചാർജ് എത്ര | അറിയേണ്ടതെല്ലാം

വശങ്ങളിലും മുകളിലും പരമാവധി ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതിനാൽ കാഴ്ചകളുടെ ക്യാൻവാസ് അതിവിശാലമായിരിക്കും
Munnar Royal View Double Decker
മൂന്നാർ കെഎസ്ആർടിസി ഡബിൾ ഡെക്കർ
Updated on

മൂന്നാറിന്‍റെ സൗന്ദര്യം പരമാവധി ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഏറ്റവും നല്ല മാർഗമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച മൂന്നാർ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ്. വശങ്ങളിലും മുകളിലും പരമാവധി ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതിനാൽ കാഴ്ചകളുടെ ക്യാൻവാസ് അതിവിശാലമായിരിക്കും.

കെഎസ്ആർടിസി വെബ്സൈറ്റിലൂടെയോ സ്മാർട്ട്ഫോൺ ആപ്പിലൂടെയോ ഇതിൽ യാത്ര ചെയ്യാനുള്ള സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. Munnar Royal View Double Decker എന്ന് KSRTC ബുക്കിങ് വെബ്സൈറ്റിലെ ബുക്കിങ് സംവിധാനത്തിൽ സെർച്ച് ചെയ്താൽ എളുപ്പത്തിൽ ഇതിലേക്കെത്താം.

മുകൾ നിലയിൽ ഇരിക്കാൻ ഒരാൾക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. താഴെയാണെങ്കിൽ 200 രൂപ. മുകളിൽ 38 സീറ്റും താഴെ 12 സീറ്റും. ആകെ 50 പേർക്കാണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുക.

ദിവസേന മൂന്ന് സർവീസുകളുണ്ട്. രാവിലെ 7.00, രാവിലെ 10.00, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് സമയക്രമം. രണ്ട് മണിക്കൂറും 45 മിനിറ്റും നീളുന്നതാണ് ഓരോ സൈറ്റ് സീയിങ് ട്രിപ്പും. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ് റോഡ്, ആനയിറങ്കൽ, ലോക്ക് ഹാർട്ട്, മലയിൽ കള്ളൻ ഗുഹ, പെരിയ കനാൽ വെള്ളച്ചാട്ടം എന്നിവിടങ്ങൾ ഇത്രയും സമയത്തിനുള്ളിൽ സന്ദർശിക്കും.

നഗരക്കാഴ്ചകൾ എന്ന പേരിൽ തിരുവനന്തപുരം സിറ്റിയിൽ ആരംഭിച്ച ഡബിൾ ഡെക്കർ സർവീസിന്‍റെ മാതൃകയിലാണ് മൂന്നാറിലെ സൈറ്റ് സീയിങ്ങിനുള്ള മൂന്നാർ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസും നടത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com