ഒന്നര ലക്ഷം വിലയുള്ള നവ്യയുടെ മുല്ലപ്പൂ!! എന്താണ് ഓസ്ട്രേലിയയും മുല്ലപ്പൂവും തമ്മിലുള്ള പ്രശ്നം?

സെപ്റ്റംബർ ആദ്യം വിക്ടോറിയയിലെ മലയാളി അസോസിയേഷന്‍റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു സംഭവം
Navya Nair Fined Rs 1.25 Lakh For Carrying Jasmine Flowers At australia

ഒന്നര ലക്ഷം വിലയുള്ള നവ്യയുടെ മുല്ലപ്പൂ!! എന്താണ് ഓസ്ട്രേലിയയും മുല്ലപ്പൂവും തമ്മിലുള്ള പ്രശ്നം?

Updated on

ഓണക്കാലത്ത് വൈറലായ ഒരു ചിത്രവും വാർത്തയും ഒന്നര ലക്ഷം വിലവരുന്ന നവ്യ നായരുടെ മുല്ലപ്പൂവിനെ ചുറ്റിപ്പറ്റിയായിരുന്നു. ഓണത്തിന് ഓസ്ട്രേലിയയിലേക്ക് മുല്ലപ്പൂ ചൂടിപ്പോയ നവ്യക്ക് 1,980 ഓസ്ട്രേലിയൻ ഡോളർ (1.25 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തുയതാണ് വൈറലായത്.

സെപ്റ്റംബർ ആദ്യം വിക്ടോറിയയിലെ മലയാളി അസോസിയേഷന്‍റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു സംഭവം. അച്ഛൻ തന്ന 15 സെന്‍റീമീറ്റർ നീളമുള്ള മൂല്ലപ്പൂവാണ് നവ്യ ചൂടിയിരുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോളാണ് ഈ കുഞ്ഞൻ മുല്ലപ്പൂവിന്‍റെ വില ഒന്നര ലക്ഷമായത്. തുടർന്ന് നടന്ന അസോസിയേഷൻ പരിപാടിയിൽ വച്ച് നവ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിനെക്കുറിച്ച് ആളുകൾ നിരവധി ചോദ്യങ്ങളുമായി രംഗത്തെത്തി. ഓസ്ട്രേലിയയിൽ മുല്ലപ്പൂവിന് വിലക്കുണ്ടോ? ഒന്നര ലക്ഷം രൂപ പിഴ ചുമത്താൻ പാകത്തിന് മുല്ലപ്പൂവിന് എന്താണ് പ്രശ്നം? എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് ഈ വാർത്തക്ക് പിന്നാലെ ഉയർന്നത്.

എന്താണ് ഓസ്ട്രേലിയയും മുല്ലപ്പൂവും തമ്മിലുള്ള പ്രശ്നം...

ഓസ്ട്രേലിയ ലോകത്തെ ഏറ്റവും ജൈവസുരക്ഷാ നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ്. 2015 ലെ ബയോസെക്യൂരിറ്റി ആക്‌റ്റ് പ്രകാരം സസ്യങ്ങൾ, പൂച്ചെടികൾ, ഇലകൾ, വിത്തുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് ഓസ്ട്രേലിയ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളും ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന സൂക്ഷ്മ ജീവികളെയോ രോഗങ്ങളെയോ കൂടി കൊണ്ടു വന്നേക്കാമെന്ന് നിരീക്ഷണമാണ് ഈ നിയമത്തിന് പിന്നിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com