Lifestyle
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തൃശൂരിൽ | Video
ഈ വര്‍ഷം കേരളത്തില്‍ മൂന്ന് ഷോപ്പുകള്‍ കൂടി തുറക്കും
തൃശൂര്‍: ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ തൃശൂരിലെ സാന്‍റാലോണ്‍ ഷോറും ഉദ്ഘാടനം വ്യാഴാഴ്ച. ചെയര്‍മാന്‍ കെ.പി. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുഴയ്ക്കലില്‍ ആണ് ഷോറൂം ഒരുക്കിയിരിക്കുന്നത്.
നെസ്‌റ്റോയുടെ 116-മത് ഷോറൂമാണ് പുഴയ്ക്കലില്‍ തുടങ്ങുന്നത്. ഈ വര്‍ഷം കേരളത്തില്‍ മൂന്ന് ഷോപ്പുകള്‍ കൂടി തുറക്കും. മലപ്പുറം ജില്ലയിലെ തിരൂര്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ കക്കട്ട് എന്നിവിടങ്ങളിലാണവ.
ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിക്കുന്ന പുഴയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ടോയ്‌സ്, ഡിപ്പാര്‍ട്ട്‌മെന്‍റര്‍ സ്റ്റോര്‍, ഫ്രൂട്‌സ് ആന്‍റ് വെജിറ്റബിള്‍, ഹോട്ഫുഡ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയുണ്ടെന്ന് അധികൃതര്‍.
