
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് പ്ലാറ്റിനം ഇവാറ പ്രത്യേക കലക്ഷന്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത പ്ലാറ്റിനം ആഭരണങ്ങളുടെ ഒരു ക്യൂറേറ്റഡ് സെലക്ഷനാണ് പ്ലാറ്റിനം ഇവാറ വാഗ്ദാനം ചെയ്യുന്നത്.
സ്ത്രീകള്‍ എല്ലാ ദിവസവും ആഘോഷിക്കേണ്ടവരാണെന്ന വിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച പ്ലാറ്റിനം എന്‍ചാന്റിങ് റെയിന്‍ഡ്രോപ്പ്, വൈവിധ്യമാര്‍ന്ന സാരികള്‍ മുതല്‍ കോക്ക്ടെയില്‍ ഗൗണുകള്‍ വരെയുള്ള വസ്ത്രങ്ങളെ ആകര്‍ഷിക്കുന്ന പ്ലാറ്റിനം കണ്‍സ്റ്റലേഷന്‍, കുടുംബത്തിന്റെ ഒത്തുചേരലിനോ വിവാഹ സല്‍ക്കാരത്തിനോ ഓഫിസ് പാര്‍ട്ടിക്കോ ധരിക്കാവുന്ന പ്ലാറ്റിനം ഡാന്‍സിങ് ലൈന്‍സ്, ബോര്‍ഡ് റൂമില്‍ ഒരു പ്രധാന അവതരണത്തിനോ, പെട്ടെന്നുള്ള പോസ്റ്റ്വര്ക്ക് ക്യാച്ച്അപ്പിനോ ഉപയോഗിക്കാവുന്ന പ്ലാറ്റിനം സ്റ്റാര്‍ഫാള്‍, പ്ലാറ്റിനം ബ്ലൂംസ് എന്നിങ്ങനെയാണ് പുതിയ കലക്ഷനുകള്‍.
മനോഹരവുമായ ഡിസൈനുകള്‍ക്കൊപ്പം വ്യക്തിഗത ശൈലിയിലുള്ള സ്റ്റേറ്റ്മെന്റിനെ ഉയര്‍ത്താന്‍ സഹായിക്കുന്ന പ്ലാറ്റിനം ആഭരണങ്ങളുടെ വിശിഷ്ടമായ ശ്രേണിയാണ് പ്ലാറ്റിനം ഇവാറ വാഗ്ദാനം ചെയ്യുന്നത്. 95% ശുദ്ധമായ പ്ലാറ്റിനത്തില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ശേഖരത്തിലെ ഓരോ ഭാഗവും അർഥം ഉള്‍ക്കൊള്ളുകയും ഇന്നത്തെ ആധുനികവും പുരോഗമനപരവുമായ സ്ത്രീകളെ നിര്‍വചിക്കുന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ആകര്‍ഷകമായ നെക്ലേസുകള്‍, അതിനൂതന കമ്മലുകള്‍, മോടിയുള്ള മോതിരങ്ങള്‍ എന്നിവ കലക്ഷനില്‍ ഉള്‍പ്പെടുന്നു.ഏത് വസ്ത്രത്തിനും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ഇന്ത്യയിലെ എല്ലാ പ്രമുഖ ജ്വല്ലറി റീട്ടെയ്ല്‍ സ്റ്റോറുകളിലും പുതിയ കലക്ഷന്‍ ലഭ്യമാണ്.