

മെട്രൊ വാർത്ത ലിറ്റിൽ ജേണലിസ്റ്റ് മത്സരം.
MV Graphics
കുട്ടികൾക്കായി ഇതാ ഒരു അടിപൊളി വാർത്താ അവതരണ/റിപ്പോർട്ടിങ് മത്സരം! ടിവിയിലെ പോലെ സ്റ്റൈലായി വാർത്ത വായിക്കാനും ക്യാമറയ്ക്കു മുന്നിൽ തകർപ്പൻ റിപ്പോർട്ടിങ് നടത്താനും കുട്ടികൾക്ക് ഇതൊരു സുവർണാവസരം.
ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും സർട്ടിഫിക്കറ്റും ആകർഷകമായ സമ്മാനങ്ങളും. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 15 വിഡിയൊകൾ മെട്രൊ വാർത്തയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കും.
ചുറ്റുമുള്ള ലോകത്തെ കൗതുകത്തോടെ നോക്കിക്കാണാനും വേറിട്ട കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കാനും നിങ്ങളുടെ കുട്ടികൾക്കു താത്പര്യമുണ്ടെങ്കിൽ ഇതാ ഒരു മികച്ച വേദി.
ചുറ്റും നടക്കുന്ന രസകരമായ സംഭവങ്ങളോ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളോ യഥാർഥ റിപ്പോർട്ടറെപ്പോലെ അവതരിപ്പിച്ച് ഫോണിലോ ക്യാമറയിലോ റെക്കോഡ് ചെയ്ത് ഞങ്ങൾക്ക് അയക്കൂ.
വീടിന് അകത്തോ പുറത്തോ ഇൻസ്റ്റഗ്രാം റീൽ സ്പെസിഫിക്കേഷൻ അനുസരിച്ച് റെക്കോഡ് ചെയ്യാം. മത്സരാർഥികളുടെ പ്രായം 13 വയസിൽ താഴെയായിരിക്കണം. വിഡിയൊകളുടെ ദൈർഘ്യം 30 സെക്കൻഡ് മുതൽ 60 സെക്കൻഡ് വരെ.
രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങൾ പരിഗണിക്കുന്നതല്ല. 2026 ജൂൺ മൂന്ന് മുതൽ ജൂൺ 9 വരെ വിഡിയൊകൾ അയയ്ക്കാം.
വിഡിയൊയുടെ ഘടന:
ഞാൻ [പേര്].
മെട്രൊ വാർത്തയുടെ ലിറ്റിൽ ജേണലിസ്റ്റ് മത്സരത്തിന്‍റെ ഭാഗമായി [സ്ഥലപ്പേര്] എന്ന സ്ഥലത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്നു.
[വാർത്തയുടെ ഉള്ളടക്കം]
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും മെട്രൊ വാർത്ത ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക. ഈ വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.
മെട്രൊ വാർത്തയ്ക്കു വേണ്ടി [സ്ഥലപ്പേര്] നിന്ന് ഞാൻ [പേര്].
വിഡിയൊകൾ അയയ്ക്കേണ്ടത്:
ഇൻസ്റ്റഗ്രാം https://www.instagram.com/metrovaartha/
വാട്ട്സാപ്പ് +91 97441 31222
ഉൾപ്പെടുത്തേണ്ട വിവരങ്ങൾ:
പേര് :
പ്രായം :
സ്ഥലം :
ജില്ല :
ക്ലാസ് :
സ്കൂൾ :
രക്ഷിതാവിന്‍റെ ഇൻസ്റ്റഗ്രാം ഐഡി (ഉണ്ടെങ്കിൽ :