ആദായ നികുതി പരിധി: ഞെട്ടിച്ച പ്രഖ്യാപനവുമായി ബജറ്റിന്‍റെ ക്ലൈമാക്സ് പഞ്ച്

തന്‍റെ എട്ടാം ബജറ്റിലെ ഏറ്റവും അവസാനത്തെ പ്രഖ്യാപനമായി നിർമലയുടെ വാക്കുകൾ- ''ആദായ നികുതി ഇളവ് പരിധി 12 ലക്ഷം രൂപയായി ഉയർത്തി!''
Ease in Incoe Tax proposed in Union Budget 2025 - 26
ആദായ നികുതിയിൽ ഇളവ്Representative image
Updated on

ന്യൂഡൽഹി: ആദായ നികുതി സംബന്ധിച്ച് പാർലമെന്‍റിൽ അടുത്ത ആഴ്ച പുതിയ ബിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ സൂചിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ തുടക്കം മുതൽ ഈ വിഷയത്തിൽ സസ്പെൻസ് നിലർത്തി. വ്യക്തിഗത ആദായ നികുതി പരിധിയിലെ വ്യത്യാസം ഏറ്റവും ഒടുവിൽ പറയാമെന്ന് ഇടയ്ക്കൊരു സൂചന നൽകിക്കൊണ്ട് പിരിമുറുക്കും കൂട്ടുകയും ചെയ്തു നിർമല.

ഒടുവിൽ, തന്‍റെ എട്ടാം ബജറ്റിലെ ഏറ്റവും അവസാനത്തെ പ്രഖ്യാപനമായി നിർമലയുടെ വാക്കുകൾ- ''ആദായ നികുതി ഇളവ് പരിധി 12 ലക്ഷം രൂപയായി ഉയർത്തി!''

നിലയ്ക്കാത്ത കൈയടികൾക്കു നടുവിൽ ഭരണപക്ഷ അംഗങ്ങൾക്കു പോലും അവിശ്വസനീയത. അഞ്ച് ലക്ഷം രൂപ വരെയുണ്ടായിരുന്ന ഇളവ് പരിധിയാണ് ഒറ്റയടിക്ക് 12 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. ഫലത്തിൽ, പ്രതമാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവർ പോലും ഇനി ആദായ നികുതിയുടെ പരിധിയിൽ വരുന്നില്ല.

ഇളവ് പരിധിക്കു മുകളിൽ വരുമാനമുള്ളവരെ വിവിധ സ്ലാബുകളായി പുനക്രമീകരിച്ച് കൂടുതൽ ഇളവുകളും നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ സ്ലാബുകൾ ഇങ്ങനെ:

  • 0-4 ലക്ഷം - നികുതി ഇല്ല

  • 4-8 ലക്ഷം - 5% നികുതി (ഇത് പൂർണമായി ഇളവ് ചെയ്യുന്നു)

  • 8-12 ലക്ഷം - 10% നികുതി (പൂർണമായി ഇളവ്)

  • 12-16 ലക്ഷം - 15%

  • 16-20 ലക്ഷം - 20%

  • 20-24 ലക്ഷം - 25%

  • 24 ലക്ഷത്തിനു മുകളിൽ - 30%

നിലവിലുണ്ടായിരുന്ന പഴയ നിരക്കുകൾ

  • 0-3 ലക്ഷം - നികുതി ഇല്ല

  • 3-7 ലക്ഷം - 5% (ഇത് പൂർണമായി ഇളവ് ചെയ്തിരുന്നു)

  • 7-10 ലക്ഷം - 10% നികുതി

  • 10-12 ലക്ഷം - 15%

  • 12 ലക്ഷത്തിനു മുകളിൽ - 30%

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com