3.72 കോടിയുടെ വജ്രം പതിച്ച നിത അംബാനിയുടെ വാച്ച്; കണ്ണുതള്ളി സോഷ്യൽ മീഡിയ !! | Video
അടുത്തിടെ മുംബൈയിൽ നടന്ന ഒരു പരിപാടിയില്‍ നിതയെത്തിയത് തവിട്ട് നിറത്തിലുളള ലളിതമെന്ന് തോന്നുന്ന ഒരു ഷിഫോണ്‍ സാരിയിലാണ്. ആക്‌സറികളുടെ ആഡംബരവും ഉണ്ടായിരുന്നില്ല. പക്ഷേ നിതയുടെ കൈത്തണ്ടയില്‍ കിടന്നിരുന്ന വാച്ചാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പാടെക് ഫിലിപ്പിന്‍റെ നോട്ടിലസ് ശേഖരത്തില്‍ നിന്നുള്ള അതിമനോഹരമായ വാച്ചാണ് അവര്‍ ധരിച്ചിരുന്നത്.
വജ്രം പതിച്ചിട്ടുള്ള വാച്ചിന് 18 കാരറ്റ് സ്വര്‍ണത്തിലുളള ഡയല്‍പ്ലേറ്റ് ഗാംഭീര്യത്തിന്‍റെ സ്പര്‍ശം നല്‍കുന്നു. അക്കങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനായി ലുമിനസെന്‍റ് കോട്ടിംഗ് നല്‍കിയിട്ടുണ്ട്. വജ്രം പതിച്ച റോസ് ഗോള്‍ഡ് ബ്രേസ്ലെറ്റിനെ മനോഹരമാക്കുന്നു. കണക്കുകൾ വച്ചുനോക്കിയാൽ നിത അംബാനിയുടെ ഈ വാച്ചിന്‍റെ റീട്ടെയില്‍ വില 428,450 ഡോളറാണ് അതായത് ഏകദേശം 3.72 കോടി. ആനന്ദ് അംബാനി, ഷാരൂഖ് ഖാന്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരാണ് പാടെക് ഫിലിപ്പ് ആഡംബരവാച്ചുള്ള മറ്റു സെലിബ്രിറ്റികള്‍.