പകരാത്ത രോഗങ്ങൾ പെരുകുന്നു

പ്രമേഹം, രക്താതിസമ്മര്‍ദം, അമിതവണ്ണം, ഡിസ്ലിപ്ഡേമിയ എന്നിവ ഇന്ത്യയില്‍ വളരെ അധികം ഉയര്‍ന്ന തോതിൽ
പകരാത്ത രോഗങ്ങൾ പെരുകുന്നു

കൊ​ച്ചി: ഒ​രാ​ളി​ല്‍ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​ത്ത രോ​ഗ​ങ്ങ​ള്‍ (എ​ന്‍സി​ഡി​ക​ള്‍) ആ​യ പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മ​ര്‍ദം, അ​മി​ത​വ​ണ്ണം, ഡി​സ്ലി​പ്ഡേ​മി​യ എ​ന്നി​വ ഇ​ന്ത്യ​യി​ല്‍ വ​ള​രെ അ​ധി​കം ഉ​യ​ര്‍ന്ന തോ​തി​ലാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഒ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍ച്ച്-​ഇ​ന്ത്യ ഡ​യ​ബ​റ്റി​സ് (ഐ​സി​എം​ആ​ര്‍-​ഐ​എ​ന്‍ഡി-​ഐ​എ​ബി) സ​ര്‍വെ.

20 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 33,537 പേ​രി​ലും ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 79,506 പേ​രി​ലു​മാ​യി 31 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് സ​ര്‍വെ ന​ട​ത്തി​യ​ത്. ന​ഗ​ര മേ​ഖ​ല​ക​ളി​ല്‍ മെ​റ്റ​ബോ​ളി​ക് എ​ന്‍സി​ഡി​ക​ളാ​ണ് സ​ര്‍വ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും മു​മ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ല്‍ ഈ ​രോ​ഗ​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാം വി​ധം കൂ​ടു​ത​ലാ​വു​ന്ന​താ​യി പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, എ​ന്‍സി​ഡി​ക​ള്‍ പൊ​തു​വാ​യി ത​ട​യു​വാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന​വ​യാ​ണെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ സം​ഭ​വി​ക്കു​ന്ന 66% മ​ര​ണ​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്ന​ത് പ​ക​ര്‍ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത രോ​ഗ​ങ്ങ​ളാ​ണെ​ന്നാ​ണ് ലാ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍ട്ട്. അ​തി​ലൊ​ന്നാ​ണ് പ്ര​മേ​ഹം. നി​ല​വി​ല്‍ ത​ന്നെ പ്ര​മേ​ഹ​മു​ള്ള വ്യ​ക്തി​ക​ളു​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ല്‍ ബ​ദാം പോ​ലെ ആ​വ​ശ്യ​ത്തി​ന് പ്രോ​ട്ടീ​നും ഫൈ​ബ​റും അ​സം​സ്കൃ​ത കാ​ര്‍ബോ​ഹൈ​ഡ്രേ​റ്റു​ക​ളു​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ന്യൂ​ട്രീ​ഷ്യ​ന്‍ ആ​ൻ​ഡ വെ​ല്‍നെ​സ് ക​ണ്‍സ​ള്‍ട്ട​ന്‍റാ​യ ഷീ​ലാ കൃ​ഷ്ണ​സ്വാ​മി പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com