ചുവപ്പ് ലിപ്സ്റ്റിക് നിരോധിച്ച് ഉത്തരകൊറിയ, കാരണം മുതലാളിത്തമോ...?

നിയമങ്ങൾ പാലിക്കാത്തവർക്ക് കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടി വരുന്നത്
north korea banned red lipstick
north korea banned red lipstick

കർശനവും വിചിത്രവുമായ നിയമങ്ങൾകൊണ്ട് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഏർപ്പെടുത്തുന്ന വിചിത്രമായ നിയമങ്ങൾ അവരുടെ ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണത്തിൽപ്പോലും പ്രതിഫലിക്കുന്നു. നിയമങ്ങൾ പാലിക്കാത്തവർക്ക് കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടി വരുന്നത്.

ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകളിൽ മിക്കതും രാജ്യത്ത് നിരോധിച്ചിരുന്നു. ഇപ്പോഴിതാ ചുവന്ന ലിപ്സ്റ്റികും നിരോധിച്ചിരിക്കുകയാണ് ഉത്തരകൊറിയ സർക്കാർ. സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നാണ് നിയമം. ഇതിനു പിന്നിൽ വിചിത്രമായ ഒരു കാരണവും ഉണ്ട്.

ചുവപ്പ് മുതലാളിത്തത്തിന്‍റെ പ്രതീകമായാണ് ഉത്തരകൊറിയ സർക്കാർ കാണുന്നത്. കൂടാതെ ചുവന്ന ലിപ്സ്റ്റിക്കിട്ട സ്ത്രീകൾ കൂടുതൽ ആകർഷകരായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്‍റെ ധാർമിക തകർച്ചക്ക് ഇടയാക്കുമെന്ന് കരുതുന്നു.

നേരത്തെ മേക്കപ്പ് അധികമായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമവും നിലനിൽ കൊണ്ടുവന്നിരുന്നു. സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ സർക്കാർ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പതിവ് പരിശോധനകളും ഉണ്ടാകാറുണ്ട്. നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷാനടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല, ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കുന്നതിലും വസ്ത്രധാരണത്തിലും പരിമിതികളുണ്ട്. മുടി സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്റ്റൈൽ ചെയ്യാൻ പാടില്ല. പുരുഷൻമാർക്ക് പത്തും സ്ത്രീകൾക്ക് പതിനെട്ടും ഹെയർസ്റ്റൈലുകൾ അനുവദിച്ചിട്ടുണ്ട്. അതിലെതെങ്കിലുമേ തെരഞ്ഞെടുക്കാൻ അനുവാദമുള്ളൂ. അതുപോലെ സ്കിന്നി ജീൻസുകൾ ധരിക്കാൻ പാടില്ലെന്നാണ് മറ്റൊരു നിയമം.

മൂക്ക് കുത്താനോ, ബോഡി പിയേഴ്സിങ് ചെയ്യനോ അനുവാദമില്ല. അങ്ങനെ നടപ്പാക്കിയിരിക്കുന്ന നിയമങ്ങൾ ഏറെയാണ്. പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ ഉത്തരകൊറിയ സംസ്കാരത്തിലേക്ക് തിരിച്ചെത്തിക്കാനാണ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com