ഓണമിങ്ങെത്തി, സദ്യ ഒരുക്കണ്ടേ?

ലോകമെമ്പാടും പ്രശസ്തമായ നമ്മുടെ ഓണ സദ്യയിലെ ചില വിഭവങ്ങളാകട്ടെ ഇനി
ഓണ സദ്യ Onam feast
ഓണ സദ്യ
Updated on

റീന വർഗീസ് കണ്ണിമല

ഓണനാളുകളായി. ഓണസദ്യയ്ക്കുള്ള വട്ടങ്ങളെത്രയെത്ര! ലോകമെമ്പാടും പ്രശസ്തമായ നമ്മുടെ ഓണ സദ്യയിലെ ചില വിഭവങ്ങളാകട്ടെ ഇനി.

കുറുക്കു കാളനും ഓലനും ഇഞ്ചിക്കറിയുമില്ലെങ്കിൽ എന്ത് ഓണം?

ഇനി നമുക്കു പാചകത്തിലേക്കു പോകാം. ആദ്യം തന്നെ നൂറ്റെട്ടു കറിക്കു സമനായ ഇഞ്ചിക്കറിയാകട്ടെ.

ഇഞ്ചിക്കറി
ഇഞ്ചിക്കറി

ഇഞ്ചിക്കറി

  • ആവശ്യമുള്ള ചേരുവകള്‍

  • ഇഞ്ചി - 100 ഗ്രാം

  • വെളിച്ചെണ്ണ - 2 ടീസ്പൂണ്‍

  • കടുക് - 1/2 ടീസ്പൂണ്‍

  • വറ്റല്‍ മുളക് കറിവേപ്പില - ആവശ്യത്തിന്

  • മുളകുപൊടി - 1 ടീസ്പൂണ്‍

  • പച്ചമുളക് - 4 എണ്ണം

  • ശര്‍ക്കര - 2 ടേബിള്‍സ്പൂണ്‍

  • വാളന്‍പുളി - ചെറുനാരങ്ങ വലിപ്പത്തില്‍

  • ഉപ്പ് - ആവശ്യത്തിന്

ഇഞ്ചിക്കറി തയ്യാറാക്കുന്ന വിധം :

ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം മിക്‌സിയില്‍ നന്നായി ചതച്ചെടുക്കുക. ശേഷം വാളന്‍ പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിര്‍ത്ത ശേഷം പിഴിഞ്ഞ് മാറ്റിവയ്ക്കുക. ഒരു കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചതച്ചുവച്ച ഇഞ്ചി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇഞ്ചിയുടെ നിറം മാറി ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ അതിലേക്ക് മുളകുപൊടി ചേര്‍ത്ത് മൂപ്പിച്ചെടുക്കാം. മുളകുപൊടി മൂത്ത് കഴിഞ്ഞാല്‍ വാളന്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഇത് തിളച്ച് കഴിഞ്ഞാല്‍ ശര്‍ക്കര കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കറി തിളച്ച് കുറുകി വരുമ്പോള്‍ തീയില്‍ നിന്ന് വാങ്ങിവയ്ക്കുക. ഇഞ്ചിക്കറി തയ്യാര്‍.

കുറുക്ക് കാളൻ
കുറുക്ക് കാളൻ

കുറുക്കു കാളൻ

  • ആവശ്യമായ സാധനങ്ങള്‍

  • നെയ്യ്‌ - 1 ടേബിള്‍സ്‌പൂണ്‍

  • മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍

  • കടുക്‌ - 1 ടീസ്‌പൂണ്‍

  • ഉലുവ - 1 ടീസ്‌പൂണ്‍

  • വറ്റല്‍ മുളക്‌ - 2

  • കുരുമുളക്‌ പൊടി - ഒന്നര ടീസ്‌പൂണ്‍

  • പുളിയുളള തൈര്‌ - 1 കപ്പ്‌

  • കറിവേപ്പില-രണ്ടു തണ്ട്

  • ഉപ്പ്‌- പാകത്തിന്

  • നേന്ത്രക്കായയും ചേനയും - 10 കഷണം വീതം

  • തേങ്ങ അരപ്പ്‌ - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെളളമെടുത്ത്‌ കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന്‌ ഉപ്പ്‌, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. വെന്ത്‌ വെളളം വറ്റുമ്പോള്‍ അതിലേക്ക്‌ നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത്‌ നന്നായി ഇളക്കുക. തൈര്‌ ചേര്‍ത്ത്‌ കുറുക്കി വറ്റിയ്‌ക്കണം. മറ്റൊരു പാത്രമെടുത്ത്‌ അല്‌പം എണ്ണ ചൂടാക്കി കടുക്‌ വറുക്കുക. ഇതിലേക്ക്‌ വറ്റല്‍ മുളക്‌, ഉലുവ, കറിവേപ്പില എന്നിവയും ചേര്‍ത്ത്‌ താളിച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കാളനിലേക്ക്‌ ചേര്‍ക്കുക.

ഓലൻ
ഓലൻ

ഓലൻ

ആവശ്യമായ സാധനങ്ങൾ

  • കുമ്പളങ്ങ - ചതുരത്തിൽ കഷണങ്ങളാക്കിയത് -രണ്ടു കപ്പ്

  • പച്ചമുളക് - നെടുകെ കീറിയത് 6

  • തേങ്ങാപ്പാൽ - ഒരു തേങ്ങയുടെ പാൽ

  • ഒന്നാം പാൽ-ഒരു ഗ്ലാസ്

  • രണ്ടാം പാൽ -ഒന്നര ഗ്ലാസ്

  • പച്ചപ്പയർ -കാൽകപ്പ് നീളത്തിലരിഞ്ഞത്

  • കറിവേപ്പില- രണ്ടു തണ്ട്

  • ഉപ്പ്-പാകത്തിന്

  • വെളിച്ചെണ്ണ - 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കഷണങ്ങളാക്കിയ കുമ്പളങ്ങയും പച്ചപ്പയറും പച്ചമുളകിട്ട് രണ്ടാം പാലിൽ വേവിക്കുക. വെന്തു വരുമ്പോൾ കറിവേപ്പിലയും ഉപ്പും ഇട്ട് ഒന്നാം പാലും ഒഴിച്ച് നന്നായി ഇളക്കി തിളക്കുന്നതിനു മുമ്പ് ഇറക്കി വെയ്ക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മൂടി വച്ച് പത്തു മിനിറ്റു കഴിഞ്ഞ് ഉപയോഗിക്കാം.

Trending

No stories found.

Latest News

No stories found.