മെഗാ ഓണം ട്രേഡ് ഫെയർ; ഉദ്ഘാടനം ഹണി റോസ് | Video

കൊച്ചി മറൈൻ ഡ്രൈവിൽ മെഗാ ഓണം ട്രേഡ് ഫെയറിൽ ഗുണാ കേവ്സും ജംഗിൾ സഫാരിയും, സെപ്റ്റംബർ ആറിന് ഹണി റോസ് ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊടൈക്കനാലിലെ ഗുണാ കേവ്സും ജംഗിൾ സഫാരിയും നേരിട്ടാസ്വദിക്കാൻ മറൈൻ ഡ്രൈവിൽ അവസരമൊരുങ്ങുന്നു. പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിൽ ആരംഭിക്കുന്ന മെഗാ ഓണം ട്രേഡ് ഫെയറിലാണ് അദ്ഭതക്കാഴ്ചകൾ ഒരുങ്ങുന്നത്.

ഗുണാ കേവിലേക്ക് പോകുന്ന പാറയിടുക്കിന്‍റെ മാതൃകയിലൂടെ സന്ദർശകർക്ക് ഓണം വിപണന മേളയിലേക്ക് പ്രവേശിക്കാം. മനോഹരമായ വെള്ളച്ചാട്ടം ആസ്വദിച്ച ശേഷം അദ്ഭുതപ്പെടുത്തുന്ന കാനനയാത്ര. കാട്ടിലൂടെ നടക്കുന്ന അനുഭവമാണ് സന്ദർശകർക്ക് ഇവിടെ ലഭിക്കുക. കാട്ടിൽ നിന്ന് നേരെ പക്ഷികളുടെയും അരുമകളുടെയും വിശാല ലോകത്തേക്കാണ് സന്ദർശകർ തുടർന്ന് എത്തിപ്പെടുക. 150 രൂപയുടെ ലവ് ബേർഡ്‌സ് മുതൽ ലക്ഷങ്ങൾ വിലയുള്ള മെക്കാവു വരെ ഇവിടെയുണ്ടാകും.

സിലിൻഡ്രിക്കൽ അക്വേറിയം, പെറ്റ്‌ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറ്റി അൻപതിലേറെ സ്റ്റാളുകൾ മേളയിലുണ്ടാകും. കറിക്കത്തി മുതൽ കാറുകൾ വരെ ലഭിക്കുന്ന ബ്രാൻഡഡ് സ്റ്റാളുകളും ഉത്പ്പന്ന വിപണന മേളയും ഇതോടൊപ്പം തയാറാക്കിയിട്ടുണ്ട്. കുട്ടികൾക്കായി കിഡ്‌സ് സോൺ, അമ്യൂസ്മെന്‍റ് പാർക്ക് എന്നിവയുമുണ്ടാകും. രുചിഭേദങ്ങൾ ഒരുക്കുന്ന ഫുഡ്കോർട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

സെപ്തംബർ 6 ന് വൈകിട്ട് അഞ്ച് മണിക്ക് ചലച്ചിത്രതാരം ഹണി റോസ് മെഗാ ഓണം ട്രേഡ് ഫെയർ ഉദ്‌ഘാടനം ചെയ്യും. മഞ്ഞുമ്മൽ ബോയ്സും വിശിഷ്ടാതിഥികളും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും. ഒക്ടോബർ 6 വരെയാണ് മെഗാ ഓണം ട്രേഡ് ഫെയർ. പ്രവേശനം പാസ് മൂലം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com