'വടക്കുനിന്നൊരു മാവേലി... ആളെന്താ ബംഗാളിയാ?' ചർച്ചയാകുന്ന പുതിയ ഓണപ്പാട്ട് | Video

ഓണക്കാലത്തിറങ്ങിയ പുതിയൊരു പാട്ടിൽ വിശേഷിപ്പിക്കുന്നത് ''ആയിരം കാതം വടക്കുനിന്ന് വരണുണ്ടെൻ മാവേലി'' എന്നാണ്

മഹാബലി പാതാളത്തിൽനിന്ന് വർഷത്തിലൊരിക്കൽ നാടുകാണാൻ വരുന്നതാണ് പരമ്പരാഗത കേരളീയ സങ്കൽപ്പം. എന്നാൽ, ഈ ഓണക്കാലത്തിറങ്ങിയ പുതിയൊരു പാട്ടിൽ വിശേഷിപ്പിക്കുന്നത് ''ആയിരം കാതം വടക്കുനിന്ന് വരണുണ്ടെൻ മാവേലി'' എന്നാണ്.

സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത പാട്ടിന് അഭിനന്ദനങ്ങൾ ഏറെയാണ്. ഒപ്പം, പുതിയ തലമുറയ്ക്ക് അത്ര പരിചയമില്ലാത്ത ഈ സങ്കൽപ്പം ചില തമാശകൾക്കും തിരി കൊളുത്തുന്നു. ''കേരളം മുഴുവൻ ബംഗാളികളായതുകൊണ്ട് മാവേലിയെയും അവിടെനിന്ന് ഇറക്കിയോ...'' എന്നു വരെയുണ്ട് ചോദ്യങ്ങൾ.

<div class="paragraphs"><p><em>ഷാബു കിളിത്തട്ടിൽ, സുനന്ദൻ മാസ്റഅറർ, ജോയ് മാധവം.</em></p></div>

ഷാബു കിളിത്തട്ടിൽ, സുനന്ദൻ മാസ്റഅറർ, ജോയ് മാധവം.

എന്നാൽ, പാതാളത്തിൽനിന്ന് നാടുകാണാൻ വരുന്ന മാവേലി എന്ന പരമ്പരാഗത സങ്കൽപ്പം തന്നെയാണ് ഈ പാട്ടിലും പിന്തുടരുന്നതെന്നാണ് ഗാനരചയിതാവ് ഷാബു കിളിത്തട്ടിൽ വിശദീകരിക്കുന്നത്.

''വടവടക്കുനിന്നൊരു മാവേലി'' എന്നാണ് പാക്കനാർ പാട്ടിലെ പ്രയോഗം. പാതാളം വടക്കാണെന്ന സങ്കൽപ്പമായിരിക്കാം ഇതിനു പിന്നിലെന്നും മാധ്യമ പ്രവർത്തകൻ കൂടിയായ ഷാബു പറയുന്നു. പാട്ടിന് ഈണമിട്ടതും പാടിയിരിക്കുന്നതും സുനന്ദൻ മാസ്റ്ററാണ്. ഓർക്കസ്ട്രേഷൻ ജോയ് മാധവം.

logo
Metro Vaartha
www.metrovaartha.com