ഓണത്തിനു പുതിയ മാനം പകർന്ന് മാക്സ് അർബ്നും ഡാബ്സിയും | Video

എക്‌സ്‌ക്ലൂസീവ് കേരളത്തനിമയായുള്ള ഫാഷനും സംഗീതവും ചേര്‍ത്ത് കേരളത്തിലെ യുവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ആഘോഷം
Max Urbn, Dabzee join hands for Onam
ഓണത്തിനു പുതിയ മാനം പകർന്ന് മാക്സ് അർബ്നും ഡാബ്സിയും
Updated on

കൊച്ചി: ഈ ഓണത്തിന് മാക്സ് അര്‍ബ്ൻ കേരളത്തിന്‍റെ പ്രിയപ്പെട്ട റാപ്പർ ഡാബ്സിയുമായി ചേര്‍ന്ന് #suffleItUpന് പുതിയ മാനം നല്‍കുന്നു. എക്‌സ്‌ക്ലൂസീവ് കേരളത്തനിമയായുള്ള ഫാഷനും സംഗീതവും ചേര്‍ത്ത് കേരളത്തിലെ യുവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ആഘോഷമായിരിക്കും സൃഷ്ടിക്കുക.

ഓഗസ്റ്റ് 31-ന് കൊച്ചിയിലെ ഫോറം മാളില്‍ യൂത്ത് ഐക്കണും സെന്‍സേഷനുമായ ഡാബ്‌സി നടത്തിയ മിന്നല്‍പ്പിണര്‍ തത്സമയ പ്രകടനമാണ് ഇതിലെ ഹൈലൈറ്റ്. വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച പരിപാടിയില്‍ സംഗീതവും ശൈലിയും ചേര്‍ന്നുള്ള അതുല്യമായ മിശ്രിതമാണ് അവതരിപ്പിച്ചത്. യുവ ഉപയോക്താക്കളുമായി സവിശേഷ രീതിയില്‍ ബന്ധപ്പെടുത്തുന്നതിനാണ് ഡാബ്സിയുമായി സഹകരിച്ച് മാക്‌സ് അര്‍ബ്ന്‍ കാംപെയിന്‍ നടത്തിയതെന്ന് കേരളത്തിലെ മാക്‌സ് ഫാഷന്‍, എവിപി ബിസിനസ് ഹെഡ് അനീഷ് രാധാകൃഷ്ണന്‍ പറഞ്ഞു.

അലായ എഫുമായി ചേര്‍ന്ന് പുതിയ മാക്സ് അര്‍ബ്ന്‍ പുറത്തിറക്കിയ പശ്ചാതലത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മാക്‌സ് ഫാഷന്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് മേധാവി പല്ലവി പാണ്ഡെ കൂട്ടിച്ചേര്‍ത്തു. പുതിയ പങ്കാളിത്തം കേരളത്തിലെ 17 - 24 പ്രായത്തിലുള്ളവര്‍ക്കിടയില്‍ മാക്സ് അര്‍ബ്ന്‍ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ജെന്‍ ഇസെഡിലേക്കുള്ള മാക്സ് ഫാഷന്‍റെ അടുപ്പം വര്‍ധിപ്പിക്കും.

കേരള ശൈലിയും സംഗീതത്തോടുള്ള അഭിനിവേശവും ഉള്‍പ്പെടുത്തിയാണ് മലയാളത്തില്‍ ഈ ഗാനം ഡാബ്‌സി തയ്യാറാക്കിയിരിക്കുന്നത്. മാക്‌സ് അര്‍ബ്ന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഈ സംഗീതം ആസ്വദിക്കാനാവും. https://www.instagram.com/maxurban.india/ മാക്സ് അര്‍ബ്നോടൊപ്പം പ്രവര്‍ത്തിക്കുന്നത് അവിസ്മരണീയമായ അനുഭവമാണെന്നും അത് തന്‍റെ സംഗീതത്തിലേക്ക് പുതുമയും ധൈര്യവും കൊണ്ടുവരുന്നതായും ഡാബ്സി പറഞ്ഞു.

Trending

No stories found.

Latest News

No stories found.