അക്കാഫ് പൊന്നോണക്കാഴ്ച: മെട്രൊ വാർത്ത ഓൺലൈൻ മീഡിയ പാർട്ണർ

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണാഘോഷമായ അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഔദ്യോഗിക മീഡിയ പാർട്ണറായി മെട്രൊ വാർത്തയെ തെരഞ്ഞെടുത്തു
യുഎഇയിലെ അക്കാഫ് പൊന്നോണക്കാഴ്ച ഓണാഘോഷത്തിന്‍റെ ഔദ്യോഗിക മീഡിയ പാർട്ണറായി മെട്രൊ വാർത്തയെ തെരഞ്ഞെടുത്തു | Metro Vaartha official online media partner ACKAF Onam
അക്കാഫ് പൊന്നോണക്കാഴ്ച: മെട്രൊ വാർത്ത ഓൺലൈൻ മീഡിയ പാർട്ണർ
Updated on

സ്വന്തം ലേഖകൻ

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണാഘോഷമായ അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഔദ്യോഗിക മീഡിയ പാർട്ണറായി മെട്രൊ വാർത്തയെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 15ന് തിരുവോണ നാളിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലാണ് പൊന്നോണക്കാഴ്ച അരങ്ങേറുന്നത്.

പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടത്തുന്ന വിവിധ ആഘോഷ പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും മുന്നൊരുക്കങ്ങളുടെ വിവരങ്ങളും ഇനി മുതൽ മെട്രൊ വാർത്ത വെബ്‌സൈറ്റിലൂടെ അറിയാം.

കേരളത്തിലെ നൂറോളം വരുന്ന കലാലയങ്ങളിലെ, യുഎഇയിലുള്ള പൂർവ വിദ്യാർഥി സംഘടനകളുടെ കേന്ദ്രീകൃത കൂട്ടായ്മയാണ് അക്കാഫ് (AKCAF) അസോസിയേഷൻ. ഇന്ത്യക്ക് പുറത്ത് സംസ്ഥാനത്തെ കോളേജുകളിലെ പൂർവ വിദ്യാർഥികളെ ഇത്ര വിപുലവും അർഥവത്തുമായ രീതിയിൽ പ്രതിനിധീകരിക്കുന്ന മറ്റൊരു കൂട്ടായ്മയില്ല.

കേരളത്തിലെ എല്ലാ കലാലയ അലുംനെകളെയും അക്കാഫ് ചേർത്തുനിർത്തുന്നു. യുഎയിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ അംഗീകാരമുള്ള ഏക അലുംനെ കൂട്ടായ്മയാണ് അക്കാഫ്.

ആഘോഷങ്ങളുടെ പങ്കാളിത്തത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിറവിലും മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ നിലകൊള്ളുന്ന അക്കാഫ് ഇത്തവണ ചരിത്രപരമായ ഓണാഘോഷത്തിനുള്ള തയാറെടുപ്പിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com