കേരളത്തിന്‍റെ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണ് നമ്മുടെ പഴഞ്ചൊല്ലുകൾ. കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികോത്സവമായ ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ പരിചയപ്പെടാം...
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
ഓണത്തെക്കാൾ വലിയ മകമുണ്ടോ?
ഓണമുണ്ട വയറേ ചൂളംപാടിക്കിട.
ഓണാട്ടൻ വിതച്ചാൽ ഓണത്തിൻ പുത്തരി.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
ഓണം പേലെയാണോ തിരുവാതിര?
ഓണം മുഴക്കോലു പോലെ.
കാണം വിറ്റും ഓണം ഉണ്ണണം.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി.
അത്തം കറുത്താൽ ഓണം വെളുക്കും.
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം.
ഓണം വന്ന് ഓടിപ്പോയി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തിനില്ലാത്തതോ ചംക്രാന്തിക്ക്.
കിട്ടുമ്പോൾ തിരുവോണം, കിട്ടാഞ്ഞാൽ ഏകാദശി.
ഓണം കഴിഞ്ഞാൽ ഓട്ടക്കലം.