ടെക്സ്കേപ്പ് ഇൻഫോപാർക്കിൽ 'ഓണം അൺപ്ലഗ്ഡ്' | Video

കാക്കനാട് ടെക്സ്പേസ് ഇൻഫോപാർക്കിൽ ഓണം അൺപ്ലഗ്ഗ്ഡ് 2026 എന്ന പേരിൽ അഞ്ച് ദിവസത്തെ ഓണാഘോഷങ്ങൾ ആവേശകരമായി പൂർത്തിയാക്കി.
Onam Unplugged 2026 Techspace infopark

കാക്കനാട് ടെക്സ്പേസ് ഇൻഫോപാർക്കിൽ ഓണം അൺപ്ലഗ്ഗ്ഡ് 2026.

MV

Updated on

കൊച്ചി: കാക്കനാട് ടെക്സ്കേപ്പ് ഇൻഫോപാർക്കിൽ സംഘടിപ്പിച്ച 'ഓണം അൺപ്ലഗ്ഡ് 2026' ആഘോഷ പരിപാടികൾക്ക് ആവേശകരമായ സമാപനം. അഞ്ച് ദിവസം നീണ്ട വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഇൻഫോപാർക്കിലെ ജീവനക്കാർക്കായി ഒരുക്കിയിരുന്നത്.

ടെക്കികളുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ നിരവധി പ്രമുഖ ബ്രാൻഡുകളും പരിപാടിയുടെ ഭാഗമായി എത്തിയിരുന്നു. റീബൗണ്ട് ഡിടോക്സ് ഷോട്ട്, ഒറെസ്റ്റസ് ടെക്നോളജീസ്, നിപ്പോൺ ടൊയോട്ട തുടങ്ങിയ സ്പോൺസർമാരുടെ സഹകരണത്തോടെ വിവിധ മത്സരങ്ങളും വിനോദ പരിപാടികളും വേദിയിൽ അരങ്ങേറി.

Onam Unplugged 2026 Techspace infopark

ആഘോഷങ്ങൾക്ക് ഊർജമേകി ഡെക്കാത്ത്‌ലോണിന്റെ പുതിയ സൈക്കിൾ ലോഞ്ചും പരിപാടിക്കിടെ നടത്തി.

ഇൻഫോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരും മാനേജ്‌മെന്റും ഒത്തുചേർന്ന് പൂക്കളവും പരമ്പരാഗത കലാപരിപാടികളും ഓണസദ്യയുമൊക്കെയായി പ്രൊഫഷണൽ തിരക്കുകൾ മാറ്റിവച്ച് ഈ ദിവസങ്ങൾ ആഘോഷമാക്കി. ടെക് ലോകത്തെ തൊഴിൽ അന്തരീക്ഷത്തിന് പുത്തൻ ഉന്മേഷം പകർന്നാണ് ഇത്തവണത്തെ ഓണം അൺപ്ലഗ്ഡ് സമാപിച്ചത്.

logo
Metro Vaartha
www.metrovaartha.com