Seematti Onam offers, new collections
ഓണത്തിന് 'മണ്ഡല' കലക്ഷനുമായി ശീമാട്ടിSeematti

ഓണത്തിന് 'മണ്ഡല' കലക്ഷനും ഓഫറുകളുമായി ശീമാട്ടി

സെപ്റ്റംബര്‍ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിൽ ഓഫറുകള്‍ ലഭ്യമാകും
Published on

കോട്ടയം: ഈ ഓണത്തിന് ചരിത്രവും കലയും സാംസ്കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ തീര്‍ത്ത 'മണ്ഡല' കലക്ഷനാണ് വസ്ത്ര പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളില്‍ മണ്ഡല കലക്ഷന്‍സ് ലഭ്യമാകും.

മണ്ഡല ആര്‍ട്ട് പാറ്റേണിലുള്ള സെറ്റ് സാരി മുതല്‍ ജോര്‍ജറ്റ്, ഷിഫോണ്‍, സാറ്റിന്‍, ക്രെയ്പ് സാരികൾ വരെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം സെറ്റ്മുണ്ട്, ലെഹംഗ, അനാര്‍ക്കലി, മെന്‍സ് കുര്‍ത്ത, ഷര്‍ട്ട് മുതലായ ട്രഡീഷണല്‍ വസ്ത്രങ്ങള്‍ തുടങ്ങി സാറോങ് പാന്‍റ്സ്, ഫിഷെര്‍മാന്‍ പാന്‍റ്സ്, ഹാരം പാന്‍റ്സ്, ടീ ഷര്‍ട്സ്, ക്രോപ് ടോപ്സ് വരെയുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകളിലുള്ള വസ്ത്രങ്ങളും മണ്ഡല പാറ്റേണില്‍ തയാറാക്കിയിട്ടുണ്ട്. മണ്ഡല കലക്ഷനുകളില്‍ തയാറാക്കിയിട്ടുള്ള വസ്ത്രങ്ങള്‍ മിതമായ നിരക്കിൽ ലഭ്യമാകും.

ഇതോടൊപ്പം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ ഒഫ് സെലിബ്രേഷന്‍ ഓഫറുകളും ശീമാട്ടി ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിൽ ഓഫറുകള്‍ ലഭ്യമാകും. കോട്ടണ്‍, ടസര്‍, ആര്‍ട്ട്, ഫാന്‍സി എന്നീ സാരികള്‍ക്ക് 90% വരെ ഡിസ്കൗണ്ടുണ്ട്.

കേരള സാരികള്‍ക്കും സെറ്റും മുണ്ടിനും 20% വരെ ഡിസ്കൗണ്ടും, വുമണ്‍സ് വിയറിനും കിഡ്സ് വിയറിനും 60% വരെ ഡിസ്കൗണ്ടും ലഭിക്കും. എല്ലാ വിഭാഗങ്ങളിലുമുള്ള തുണിത്തരങ്ങള്‍ക്കും 10% മിനിമം ഡിസ്കൗണ്ട് ലഭ്യമാണ്.

logo
Metro Vaartha
www.metrovaartha.com