പാലും പനീറും മാംസാഹാരം!! സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് ചർച്ച

പാൽ മാംസാരമാണെന്ന് കുറിച്ച് ഒരു ഡോക്‌ടർ രംഗത്തെത്തിയതോടെയാണ് ചൂടുള്ള ചർച്ചകളിലേക്ക് വഴി തിരിഞ്ഞത്

പെതുവേ വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഉപയോഗിച്ചുവരുന്നതാണ് പാൽ. പാലും പാൽ ഉത്പന്നങ്ങളും വെജിറ്റേറിയൻ ഭക്ഷണത്തിന്‍റെ കൂട്ടത്തിലാണ് പൊതുവേ വിലയിരുത്താറുള്ളതും. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച പാൽ‌ മാംസാഹാരമാണോ സസ്യാഹാരമാണോ എന്നതാണ്.

പാൽ മാംസാരമാണെന്ന് കുറിച്ച് ഒരു ഡോക്‌റ്റർ രംഗത്തെത്തിയതോടെയാണ് ചൂടുള്ള ചർച്ചകളിലേക്ക് വഴി തിരിഞ്ഞത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്‌സിന്‍റെ വർക്കിങ് എഡിറ്ററായ ഡോ. സിൽവിയ കർപ്പഗമാണ് ആ ഡോക്‌റ്റർ.

മറ്റൊരു ഡോക്‌റ്റർ തന്‍റെ ഭർത്താവിന് നൽകുന്ന വെജിറ്റേറിയൻ ഭക്ഷണം എന്ന തലക്കെട്ടോടെ ചെറുപയർ, കാരറ്റ്, കക്കിരി, ഉള്ളി എന്നിവയ്ക്കൊപ്പം പനീറും കൂടി ഉള്ള ചിത്രം പങ്കുവച്ചതോടെയാണ് വിഷയത്തിന് തുടക്കം. ഈ പോസ്റ്റിനു താഴെ കമന്‍റുമായി എത്തിയ സിൽവിയ, പനീർ ഒരു മാംസാഹാരമാണെന്ന് പ്രതികരിച്ചു.

ഉടൻ തന്നെ വെജിറ്റേറിയനായ ആളുകൾ കടുത്ത വിമർശനവുമായി രം​ഗത്തെത്തി. പാലും പനീറും മൃഗങ്ങളിൽ നിന്നുള്ളതായതിനാൽ അവ സസ്യാഹാരമല്ലെന്ന് സിൽവിയ വാദിക്കുമ്പോൾ, അതെടുക്കുന്നതിന് വേണ്ടി മൃ​ഗങ്ങളെ കൊല്ലേണ്ടി വരുന്നില്ലല്ലോ എന്ന് ഒരു വിഭാഗം വാദിച്ചു.

അങ്ങനെയാണെങ്കിൽ, മുട്ട എങ്ങനെയാണ് നോൺ വെജ് ആകുന്നതെന്നും കോഴിയെ കൊല്ലുന്നുണ്ടോ എന്നുമായിരുന്നു ഡോ. സിൽവിയയുടെ മറുചോദ്യം. എന്തായാലും പോസ്റ്റിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com