പാനി പൂരിയും പാഞ്ചാലിയും തമ്മിലുള്ള ബന്ധം? ചരിത്രവും ഐതിഹ്യവുമറിയാം

നൂറോ നൂറ്റിയിരുപത്തഞ്ചോ വർഷങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലും ബിഹാറിലും പാനിപൂരി ഉണ്ടാക്കിയിരുന്നെന്ന് ഭക്ഷണം ചരിത്രകാരനായ പുഷ്പേഷ് പന്ത് പറയുന്നു.
pani puri , gol gappa and droupadi link myth

പാനി പൂരിയും പാഞ്ചാലിയും തമ്മിലുള്ള ബന്ധം? ചരിത്രവും ഐതിഹ്യവുമറിയാം

Updated on

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ട്രീറ്റ് ഫൂഡിൽ ഒന്നാണ് പാനി പൂരി. മധുരം, ഉപ്പ്, പുളിപ്പ് അങ്ങനെ പല തരത്തിലുള്ള രുചികൾ നിറഞ്ഞതാണ് പാനി പൂരി. ഈ രുചികരമായ വിഭവം ആദ്യമായി ഉണ്ടാക്കിയത് പാഞ്ചാലിയാണെന്നാണ് കഥകൾ.

പാനി പൂരിയും പാഞ്ചാലിയും

പാഞ്ചാലി വിവാഹിതയായി വന്ന സമയത്ത് പാണ്ഡവർ വനത്തിലാണ് താമസിച്ചിരുന്നത്. വളരെ കുറച്ചു ഭക്ഷണ വസ്ത്രുക്കൾ മാത്രമേ അക്കാലത്ത് അവർക്ക് ലഭിച്ചിരുന്നുള്ളൂ. പാണ്ഡവരുടെ മാതാവായ കുന്തി ഒരിക്കൽ ഒരു പൂരി മാത്രം ഉണ്ടാക്കാൻ പാകത്തിലുള്ള മാവും കുറച്ചു പച്ചക്കറികളും ഉരുളക്കിഴങ്ങും ദ്രൗപതിക്ക് നൽകിയതിനു ശേഷം എല്ലാവർക്കുമായി ഭക്ഷണം പാകം ചെയ്യാനായി ആവശ്യപ്പെട്ടു. ദ്രൗപതി ആ മാവ് ചെറിയ ഉരുളകളായി കുഴച്ച് എണ്ണയിൽ വറുത്തെടുത്ത് അതിൽ വേവിച്ച പച്ചക്കറികളും ഉരുളക്കിഴങ്ങും നിറച്ചു. പിന്നീട് പുളിയും ഉപ്പും ചേർത്ത വെള്ളം കൂടി ചേർത്ത് ഒരു വിഭവമാക്കി വിളമ്പിയെന്നാണ് കഥ.

ചരിത്രം

നൂറോ നൂറ്റിയിരുപത്തഞ്ചോ വർഷങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലും ബിഹാറിലും പാനിപൂരി ഉണ്ടാക്കിയിരുന്നെന്ന് ഭക്ഷണം ചരിത്രകാരനായ പുഷ്പേഷ് പന്ത് പറയുന്നു. ഉരുഴക്കിഴങ്ങും കടലയും താമരവിത്തും പുതിനയിലയം ചേർന്ന വലിയ രാജ് കച്ചോരി എന്ന വിഭവത്തിൽ നിന്നാണ് പാനിപൂരിയുടെ പിറവിയെന്നും പന്ത് പറയുന്നു.

logo
Metro Vaartha
www.metrovaartha.com