
പാനിപൂരി കഴിക്കാൻ എളുപ്പവഴി; വൈറലായി വിഡിയോ, ഇൻസൾട്ടെന്ന് ഇന്‍റർനെറ്റ്|Video
ദേഹത്തു വീഴാതെ പാനിപൂരി കഴിക്കുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഫുൾ മേക്കപ്പിൽ പാനിപൂരി കഴിക്കുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഇപ്പോഴിതാ പാനിപൂരി കഴിക്കാനുള്ള എളുപ്പവിദ്യ ഉപദേശിച്ച് കൊണ്ടുള്ള വിഡിയോ ഇന്‍റർനെറ്റിൽ വൈറലായിരിക്കുകയാണ്.
പ്രിയ വാറിക് ഫിനിഷിങ് അക്കാഡമിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ വിഡിയോക്കു താഴെ വിമർശിച്ചു കൊണ്ടുള്ള കമന്‍റുകളാണ് കൂടുതലും.
ഇത് പാനിപൂരിയെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് കൂടുതൽ പേരും കമന്‍റ് ചെയ്തിരിക്കുന്നത്. മേക്കപ്പ് പോയാലും ഇങ്ങനെ പാനിപൂരി കഴിച്ച് അതിനെ അപമാനിക്കില്ലെന്നും ചിലർ പറയുന്നുണ്ട്.