People under 40 account for 20pc cancer cases in India
People under 40 account for 20pc cancer cases in Indiafile

ഇന്ത്യയിലെ കാൻസർ കേസുകളിൽ 20 ശതമാനവും നാൽപതു വയസിനു താഴെയുള്ളവരിൽ

പതിനാറ് ശതമാനത്തോടെ ഗ്യാസ്ട്രോഇന്‍റെസ്റ്റിനൽ കാൻസറാണ് രണ്ടാമത്തേത്
Published on

ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസിനു കീഴിലുള്ളവരാണെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കഗാൻസർ മുക്ത് ഭാരത് ഫൗഡേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്.

നാൽപതു വയസിനു താഴെയുള്ള അർബുദ രോഗികളിൽ അറുപത് ശതമാനം പുരുഷമാരും നാൽപത് ശതമാനം സ്ത്രീകളാണെന്നും പഠനത്തിലുണ്ട്. ഹെഡ് ആന്‍റ് നെക്ക് കാൻസറാണ് ഏറ്റവുമധികംപേരിൽ റിപ്പോർട്ട് ചെയ്തതെന്നും പഠനത്തിലുണ്ട്. ഇരുപത്തിയാറ് ശതമാനം പേരിലാണ് ഈ കാൻസറുള്ളത്.

പതിനാറ് ശതമാനത്തോടെ ഗ്യാസ്ട്രോഇന്‍റെസ്റ്റിനൽ കാൻസറാണ് രണ്ടാമത്തേത്. കുടൽ, വയർ, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകളാണ് ഇവയിൽ കൂടുതലുള്ളത്. സ്തനാർബുദരോഗികൾ പതിനഞ്ചുശതമാനവും രക്താർബുദ രോഗികൾ ഒമ്പതുശതമാനവുമാണ് പഠനത്തിൽ‌ പറയുന്നു. മോശം ജീവിതരീതിയാണ് യുവാക്കൾക്കിടയിലെ ഉയർന്ന കാൻസർ നിരക്കിനു പിന്നിലെന്ന് സീനിയർ ഓങ്കോളജിസ്റ്റും കാൻസർ മുക്ത് ഭാരത് ക്യാംപയിന്‍റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ആഷിഷ് ഗുപ്ത പറഞ്ഞു.

ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന ഇരുപത്തിയേഴു ശതമാനം കാൻസർ കേസുകളും ഒന്നും രണ്ടും ഘട്ടങ്ങളിലുള്ളവയാണെന്നും 63 ശതമാനം മൂന്നും നാലും ഘട്ടങ്ങളിലുള്ളവയാണെന്നും പഠനത്തിൽ പറയുന്നു. മൂന്നിൽ രണ്ടു കാൻസറുകളും വൈകിമാത്രം സ്ഥിരീകരിക്കുന്നവയാണെന്നും സ്ക്രീനിങ് വൈകുന്നതാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com