വെയ്റ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രഭാതഭക്ഷണം

പ്രഭാത ഭക്ഷണത്തിന് മഷ്റൂം ഓംലെറ്റ്
Perfecting A Mushroom Omelette

Mushroom Omelette

Updated on

കൊച്ചി: രാവിലെത്തെ ഭക്ഷണം പോഷക സമ്പന്നമായിരിക്കണം. എന്നാല്‍ ശരീര ഭാരം കൂടാനും പാടില്ല. ഇങ്ങനെയൊരു ഭക്ഷണമാണ് മഷ്റൂം (കൂൺ) ഓംലെറ്റ്. വളരെ എളുപ്പത്തില്‍ തയാറാക്കിയെടുക്കാന്‍ കഴിയുന്ന ഭക്ഷണമാണിത്.

പോഷകങ്ങളുടെ കലവറയാണ് മഷ്റൂം. ഇതിന്‍റെ കൂടെ മുട്ട കൂടി ചേര്‍ന്നാല്‍ പറയുകയും വേണ്ട. കാണാനും നല്ല ഭംഗിയുള്ള ഓംലെറ്റാണിത്. മുട്ടകൾ പൂർണമായ പ്രോട്ടീൻ നൽകുന്നു. പോഷകങ്ങളാൽ സമ്പന്നമാണ് കൂൺ. വിറ്റാമിനുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ, ധാതുക്കൾ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഈ പ്രഭാതഭക്ഷണം കുറഞ്ഞ കലോറിയും, ഭാരം കുറയ്ക്കാനും അനുയോജ്യമാണ്. മുട്ട, മഷ്റൂം, കുരുമുളക്, പാല്‍, ഉള്ളി എന്നിവയാണ് ഇതിന് ആവശ്യമായിട്ടുള്ളത്.

ചേരുവകൾ:

  • മുട്ട – 2

  • വലിയ കൂൺ – ½ കപ്പ്

  • ഉള്ളി അരിഞ്ഞത് ½ കപ്പ്

  • പാൽ – 1 ടീസ്പൂൺ

  • ഉപ്പ് – രുചിക്ക്

  • കുരുമുളക് – ½ ടീസ്പൂൺ

  • വെണ്ണ അല്ലെങ്കിൽ എണ്ണ – 1 ടീസ്പൂൺ

ഒരു പാന്‍ എടുത്ത് വൃത്തിയാക്കിയ കൂണ്‍ കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് വഴറ്റുക. വെള്ളത്തിന്‍റെ അംശം പോയി നല്ല ഫ്രൈ ആകുന്നത് വരെ വഴറ്റുക. ഇതിന് ശേഷം മുട്ടയും ഇതിലേക്ക് പാലും ചേർത്ത് ചെറുതായി അടിച്ച് മാറ്റി വെയ്ക്കുക. പാനിലേക്ക് മുട്ട ഒഴിച്ച ശേഷം ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞതും, ഒരു നുള്ള് ഉപ്പ് പൊടിയും ചേര്‍ക്കുക. ഒരു കാരണവശാലും ഇളക്കരുത്. അവസാനമായി മഷ്റൂം ചേര്‍ത്ത് മടക്കി പാത്രത്തില്‍ വെയ്ക്കുക. ഈ കൂൺ ഓംലെറ്റ് യഥാർത്ഥത്തിൽ മറ്റ് ഓംലെറ്റുകളെയേക്കാൾ സമ്പന്നമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com