

ക്രിസ്മസ് വിഭവങ്ങളിൽ രുചി കൂട്ടും പിങ്ക് കുരുമുളക് ആരോഗ്യത്തിനും അത്യുത്തമം
കൊച്ചി: നിറത്തിലും രൂപത്തിലും നല്ല ഭംഗി നൽകുന്ന സുഗന്ധവ്യഞ്ജനമാണ് പിങ്ക് കുരുമുളക്. പേരിൽ കുരുമുളക് ഉണ്ടെങ്കിലും കറുത്ത കുരുമുളകിന്‍റെ ഗുണമോ, സവിശേഷതയോയില്ലെന്ന് തന്നെ പറയാം. ബെയ്‌സ് റോസ് എന്നാണ് മലയാളത്തിൽ അറിയപ്പെടുന്നത്. മധുരവും, പൈൻ മരത്തിന്‍റെ മണമുള്ള രുചിയാണ് ഇവ നൽകുന്നത്.
ഉണങ്ങിയ ബെറികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവ പലതരം വിഭവങ്ങളിൽ അലങ്കാരത്തിനും രുചി കൂട്ടാനുമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ചും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ ഭക്ഷണ വിഭവങ്ങളിൽ ഭംഗിയായി അലങ്കരിക്കാറുണ്ട്.
സാലഡുകളിലും, സോസുകളിലും, മധുര പലഹാരങ്ങളിലും ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. കാണാൻ ഭംഗി മാത്രമല്ല ആരോഗ്യത്തിനും പിങ്ക് പെപ്പർ കോൺ നല്ലതാണ്. ഇത് നല്ല ആന്‍റി ഓക്‌സിഡന്‍റുകളായി പ്രവർത്തിക്കുന്നു. കൂടാതെ ശരീരത്തിലെ വീക്കം കുറയ്ക്കാനും, വൈറസുകളെ കൊല്ലാനും ഇവ നല്ലതാണ്. പിങ്ക് കുരുമുളകിൽ ധാരാളം ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കുരുമുളകിൽ 33 ഗ്രാം നാരുകൾ അടങ്ങിയിരിക്കും. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ നാരുകൾ ലഭിക്കും.