സ്ത്രീ വേഷത്തിൽ ആടിത്തിമിർത്ത് കൊടുങ്ങല്ലൂരിലെ പുരുഷ പൊലീസിന്‍റെ തിരുവാതിര | Video

ആർപ്പ് 2023 ഓണാഘോഷത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലായിരുന്നു പരിപാടി

രവി മേലൂർ

കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിനരികിൽ കൊടുങ്ങല്ലൂരിന്‍റെ കാവൽ ഭടന്മാരായ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐ ഹെറാൾഡ് ജോർജും എസ്ഐ രവികുമാറും നേതൃത്വം നൽകിയ തിരുവാതിരക്കളി ഓണാഘോഷത്തെ വ്യത്യസ്തമാക്കി.

കാക്കിക്കുള്ളിലെ കലാഹൃദയസദസ്സ് ഉദ്ഘാടനം ചെയ്തത് ഡിവൈ.എസ്‌പി എൻ.എസ്. സലീഷ്. സ്വാഗത സംഘം ചെയർമാൻ ജിംബിൾ ആന്‍റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ, സിഐ വി.ആർ. ബൈജു സമ്മാനദാനം നിർവഹിച്ചു. സ്റ്റേഷൻ റൈറ്റർ സുമേഷ് നന്ദി പറഞ്ഞു.

ഓണഘോഷത്തോടനുബന്ധിച്ച് വടംവലിയും കസേരകളിയുമെല്ലാമുണ്ടായിരുന്നിട്ടും ഏറെ ജനശ്രദ്ധ ആകർഷിച്ചത് പുരുഷ പൊലീസുകാരുടെ തിരുവാതിര തന്നെ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com