''ഞാൻ ജീവനോടെയുണ്ട്'', ഇന്നലെ 'മരിച്ച' പൂനം പാണ്ഡെ ഇന്നു ലൈവിൽ | Video

ജീവനുള്ള പ്രതീകം; സെർവിക്കൽ ക്യാൻസറിനെതിരെ പൂനം പാണ്ഡെയുടെ ബോധവത്കരണ ക്യാംപെയിൻ
പൂനം പാണ്ഡെ.
പൂനം പാണ്ഡെ.

മുംബൈ: താൻ മരിച്ചിട്ടില്ലെന്നും, സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടിയാണ് മരണ വാർത്ത ബോധപൂർവം പ്രചരിപ്പിച്ചതെന്നും ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും, എന്നാൽ, സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധമില്ലായ്മ പലരുടെയും മരണത്തിനു കാരണമായിട്ടുണ്ടെന്നും അവർ വീഡിയോയിൽ പറയുന്നു.

പൂനം പാണ്ഡെ മരിച്ചതായി അവരുടെ പിആർ ടീം തന്നെയാണ് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നത്. മരണ കാരണം സെർവിക്കൽ ക്യാൻസറാണെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിനായുള്ള ബോധവത്കരണമാണ് താൻ നടത്തിയതെന്നാണ് പൂനം പാണ്ഡെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്വന്തം വീഡിയോയിൽ ഇപ്പോൾ പറയുന്നത്.

താൻ സെർവിക്കൽ ക്യാൻസർ മൂലം മരിച്ചെന്ന വാർത്ത പരന്നപ്പോൾ ഈ രോഗത്തെക്കുറിച്ച് കൂടുതൽ പേർക്ക് വിവരങ്ങൾ കിട്ടിയെന്നും അവർ അവകാശപ്പെടുന്നു.

പ്രതിരോധിക്കാൻ വാക്സിൻ അടക്കം മാർഗങ്ങളുള്ള രോഗമാണിത്. അതെക്കുറിച്ചുള്ള ബോധവത്കരണമായിരുന്നു തന്‍റെ ലക്ഷ്യം. പ്രതിരോധ മാർഗങ്ങൾ അറിയാത്തതുകൊണ്ടു മാത്രം പലരും സെർവിക്കൽ ക്യാൻസർ ബാധിച്ചു മരിക്കുന്നുണ്ടെന്നും പൂനം പാണ്ഡെ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.