കൗതുകമുണര്‍ത്തി ഗര്‍ഭിണികളുടെ ഫാഷന്‍ ഷോ, മോംസൂൺ

തിരുവനന്തപുരം ലുലു മാളുമായി ചേര്‍ന്ന് കിംസ്‌ഹെല്‍ത്ത് സംഘടിപ്പിച്ച 'മോംസൂണ്‍' എന്ന പരിപാടിയിലാണ് ആത്മവിശ്വാസത്തിന്‍റെ നിറവയറുമായി 12 ഗര്‍ഭിണികള്‍ റാംപില്‍ ചുവടുവച്ചത്.
Pregnant ladies walk on ramp in Momsoon
'മോംസൂണ്‍' റാംപ് വാക്കിൽ വിജയികളായ സുദര്‍ശന ലക്ഷ്മി, എ.എല്‍. ഗംഗ, അഡോണിയ ലെനിന്‍ എന്നിവർ.
Updated on

തിരുവനന്തപുരം: അമ്മയാകാനൊരുങ്ങുന്നവരുടെ റാംപ് വാക്കും ഫാഷന്‍ ഷോയും തലസ്ഥാനത്തിന് കൗതുകമായി. മാതൃദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളുമായി ചേര്‍ന്ന് കിംസ്‌ഹെല്‍ത്ത് സംഘടിപ്പിച്ച 'മോംസൂണ്‍' എന്ന പരിപാടിയിലാണ് ആത്മവിശ്വാസത്തിന്‍റെ നിറവയറുമായി 12 ഗര്‍ഭിണികള്‍ റാംപില്‍ ചുവടുവച്ചത്.

രണ്ട് റൗണ്ടുകളിലായി പരമ്പരാഗത വേഷങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ധരിച്ചാണ് ഇവര്‍ അണിനിരന്നത്. അവസാന റൗണ്ടില്‍ ചോദ്യോത്തര വേളയും അരങ്ങേറി. മാളിൽ നടന്ന ഷോയിൽ എ.എല്‍. ഗംഗ, അഡോണിയ ലെനിന്‍, സുദര്‍ശന ലക്ഷ്മി എന്നിവര്‍ വിജയികളായി. മക്കളുമായി അമ്മമാരും റാംപില്‍ എത്തിയതോടെ കാണികളില്‍ ആവേശം നിറഞ്ഞു.

ഒറ്റ പ്രസവത്തിലുണ്ടായ നാല് കുഞ്ഞുങ്ങളുമായി റാംപിലെത്തിയ സംരംഭക ഐഷ എസ്. ഖാനും പരിപാടിയിലെ ശ്രദ്ധാകേന്ദ്രമായി. അമ്മമാര്‍ക്കും അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങളുമായി കിംസ്‌ഹെല്‍ത്തിലെ ഡോ. ആര്‍. വിദ്യാലക്ഷ്മി, ഡോ. പ്രമീള ജോജി, ഡോ. ലൂമിയ മാലിക് എന്നിവരും പരിപാടിയുടെ ഭാഗമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com