പഞ്ചിന്‍റെ 'അമ്മ'യ്ക്ക് ഡിമാൻഡ് ഏറി; പാവയുടെ വില 1,600 ൽ നിന്ന് 34,000!

പഞ്ചിന്‍റെ ഇപ്പോഴത്തെ അവസ്ഥ അറിയാനായി നിരവധി പേരാണ് മൃഗശാലയ്ക്ക് മുന്നിൽ കാത്തു നിൽക്കുന്നത്
punch baby orangutan toy

പഞ്ചും ഒറാങ് ഉട്ടാൻ പാവയും

Updated on

ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയ കുട്ടിക്കുരങ്ങനാണ് പഞ്ച്. ജനിച്ചപ്പോഴെ അമ്മ ഉപേക്ഷിച്ച് ആരും കൂട്ടിനില്ലാത്ത പഞ്ചിന്‍റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

പഞ്ചിനെ തന്‍റെ വർഗത്തിൽപെട്ട മുതിർന്ന കുരങ്ങന്മാർ സ്വീകരിച്ചെന്ന വാർത്ത പുറത്തു വന്നെങ്കിലും പഞ്ചിന്‍റെ ഇപ്പോഴത്തെ അവസ്ഥ അറിയാനായി ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ നിരവധി പേരാണ് പഞ്ചിനെ ഒരു നോക്കു കാണാനായി കാത്തു നിൽക്കുന്നത്. മൃഗശാലയ്ക്ക് മുന്നിൽ നിരവധി പേർ ക്യൂ നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.

പഞ്ചിനൊപ്പം തന്നെ വൈറലായ മറ്റൊന്നാണ് മൃഗശാല അധികൃതർ പഞ്ചിനു നൽകിയ ഒറാങ് ഉട്ടാൻ രൂപത്തിലുള്ള പാവ. ഇപ്പോഴിതാ ഐക്കി എന്ന ബ്രാൻഡിന്‍റെ ഒറാങ് ഉട്ടാൻ സോഫ്റ്റ് ടോയ്ക്കും വലിയ ഡിമാൻഡാണ്.

punch baby orangutan toy
കുഞ്ഞു 'പഞ്ചി'നെ അമ്മ ഉപേക്ഷിച്ചതിന്‍റെ കാരണം അറിയാമോ? Video

പഞ്ചിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഈ ടോയ്‌യുടെ വില 1,650 രൂപയിൽ നിന്ന് 34,000 രൂപയിലേക്കാണ് ഉയർന്നത്. അമെരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മുഴുവൻ പാവയും വിറ്റുപോയതായാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com