ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് ആകാൻ കൊച്ചിയിലെ ക്വീൻസ് വോക്ക് വേ

ഹൈ​ബി ഈ​ഡ​ൻ എംപി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 31.86 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്
ക്വീൻസ് വോക്ക് വേയിലെ ഐ ലവ് കൊച്ചി ഇൻസ്റ്റലേഷനു സമീപം ഹൈബി ഈഡൻ എംപി.
ക്വീൻസ് വോക്ക് വേയിലെ ഐ ലവ് കൊച്ചി ഇൻസ്റ്റലേഷനു സമീപം ഹൈബി ഈഡൻ എംപി.Metro Vaartha
Updated on

​കൊ​ച്ചി: കേ​ര​ള​ത്തി​ലെ ആ​ദ്യ സൗ​ജ​ന്യ വൈ​ഫൈ സ്ട്രീ​റ്റ് ആ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​റ​ണാ​കു​ള​ത്തെ പ്ര​ധാ​ന വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക്വീ​ൻ​സ് വോ​ക്ക് വേ. ​ഹൈ​ബി ഈ​ഡ​ൻ എംപി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 31.86 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വ്യാഴാഴ്ച വൈ​കി​ട്ട് 6 മ​ണി​ക്ക് ഡോ ​ശ​ശി ത​രൂ​ർ എം​പി നി​ർ​വ​ഹി​ക്കും. വോ​ക്ക് വേ​യി​ൽ പൊതു ശുചിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ​ച​ട​ങ്ങി​ന് ശേ​ഷം ഗ​ന്ധ​ർ​വാ​സ് മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സ​യാ​ഹ്ന​വും ഉ​ണ്ടാ​യി​രി​ക്കുo.

ഗോ​ശ്രീ ചാ​ത്യാ​ത്ത് റോ​ഡി​ൽ 1.8 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ്‌ വൈഫൈ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് 50 എം​ബിപി​എ​സ് വേ​ഗത്തി​ലു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ലീ​സ്ഡ് ലൈ​ൻ സ​ർ​ക്യൂ​ട്ട് ആ​ണ്‌ ബി​എ​സ്എ​ൻഎ​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ക്ക് വേ​യി​ൽ സ്ഥാപിച്ചിരിക്കുന്ന 9 പോ​ളു​ക​ളി​ൽ നി​ന്നാ​യി 18 ആ​ക്സെ​സ് പോ​യി​ന്‍റുകൾ നൽകിയിട്ടുണ്ട്. ഒ​രു പോ​യി​ന്‍റി​ൽ നി​ന്ന് ഒ​രേ സ​മ​യം 75 ഓ​ളം പേ​ർ​ക്ക് മി​ക​ച്ച വേഗത്തിൽ വൈ​ഫൈ സൗ​ക​ര്യം ല​ഭ്യ​മാ​കും.

ഒ​രോ വ്യ​ക്തി​​ക്കും ഒ​രു ദി​വ​സം 5 എം​ബിപി​എ​സ് സ്പീ​ഡി​ൽ 30 മിനിറ്റ് എ​ന്ന രീ​തി​യിൽ വൈഫൈ പരിമിതപ്പെടുത്തും. ഉ​പ​യോ​ഗ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ജ​ന്യ സ​മ​യം നീ​ട്ടുന്ന കാര്യം പരിഗണിക്കും. മൂന്നു വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്തി​പ്പി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യാ​ണ്‌ എം ​പി ഫ​ണ്ടി​ൽ നി​ന്നും ബി ​എ​സ് എ​ൻ എ​ല്ലി​ന്‌ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം ​പി പ​റ​ഞ്ഞു.

കൊ​ച്ചി​ൻ ഷി​പ്പ്യാ​ർ​ഡ് ലി​മി​റ്റ​ഡി​ന്‍റെ സി ​എ​സ് ആ​ർ പി​ന്തു​ണ​യോ​ടെയാണ് പൊ​തു ശു​ചി​മു​റി​ സ്ഥാപിച്ചിരിക്കുന്നത്. ക്രെ​ഡാ​യി ക്ളീ​ൻ സി​റ്റി - ബെ​റ്റ​ർ കൊ​ച്ചി റെ​സ്പോ​ൺ​സ് ഗ്രൂ​പ്പാ​ണ്‌ ശു​ചി​മു​റി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 20 അ​ടി നീ​ള​മു​ള്ള ഒ​രു ഷി​പ്പി​ങ്ങ് ക​ണ്ടെ​യ്ന​റി​ലാ​ണ്‌ ശു​ചി​മു​റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള അ​ലൂ​മി​നി​യം പാ​ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്‌ ഇ​ന്റീ​രി​യ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

2015 ൽ ​ഹൈ​ബി ഈ​ഡ​ൻ എം ​എ​ൽ എ ​ആ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് ക്വീ​ൻ​സ് വോ​ക്ക് വേ ​നി​ർ​മാ​ണം ന​ടത്തിയ​ത്. പി​ന്നീ​ട് എം ​എ​ൽ എ ​ഫ​ണ്ടി​ൽ നി​ന്നും സി​സി​ടി​വി ക്യാ​മ​റ​ക​ൾ, ഓ​പ്പ​ൺ ജിം, ​ഐ ല​വ് കൊ​ച്ചി ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, വി​വി​ധ സി ​എ​സ് ആ​ർ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും എം ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com