"ശ്രീരാമന്‍റെ അസ്ത്രാലയമാണ് ഓസ്ട്രേലിയ"; വാദവുമായി പൂക്കി ബാബ|Video

രാവണന്‍റെ ഒരു ലക്ഷം മക്കളും ഒന്നര ലക്ഷം പേരക്കുട്ടികളും കൊല്ലപ്പെട്ടു.

ശ്രീരാമന്‍റെ അസ്ത്രാലയമാണ് ഓസ്ട്രേലിയ ആയി മാറിയതെന്ന അവകാശവാദവുമായി പൂക്കി ബാബ എന്നറിയപ്പെടുന്ന ആത്മീയാചാര്യൻ അനിരുദ്ധാചാര്യ. പൂക്കി ബാബയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓസ്ട്രേലിയയുടെ യാഥാർഥ്യം എന്നു പേരിട്ടിരിക്കുന്ന വിഡിയോയിൽ ഹിന്ദിയിലാണ് പൂക്കി ബാബ സംസാരിക്കുന്നത്. രാമ-രാവണ യുദ്ധം അവസാനിപ്പോൾ നിരവധി സൈനികരും ലങ്കക്കാരും മരിച്ചു. രാവണന്‍റെ ഒരു ലക്ഷം മക്കളും ഒന്നര ലക്ഷം പേരക്കുട്ടികളും കൊല്ലപ്പെട്ടു.

രാവണന്‍റെ എല്ലാ സൈനികരും വധിക്കപ്പെട്ടു, അതോടെ എല്ലാവരുടെയും ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ടു. അതിൽ നിന്ന് രാവണന്‍റെയോ മേഘനാഥന്‍റെയോ ആയുധങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്യുമെന്ന് രാമന് തോന്നി. അതോടെയാണ് രാമൻ ആയുധങ്ങളെല്ലാം 10,000 കിലോമീറ്റർ അകലെ ഒരിടത്ത് സൂക്ഷിക്കാൻ സ്വന്തം സൈന്യത്തോട് ആവശ്യപ്പെട്ടത്.

അങ്ങനെ അസ്ത്രങ്ങൾ സൂക്ഷിച്ച സ്ഥലമാണ് ഓസ്ട്രേലിയയയായി മാറിയത് എന്നാണ് പൂക്കി ബാബ പറയുന്നത്.

7 മില്യണിൽ അധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. പരിഹസിച്ചും വിമർശിച്ചുമുള്ള നിരവധി കമന്‍റുകളുമുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com