തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാര്‍ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
 temple ramayana masam

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് തുടക്കമായി

Updated on

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് തുടക്കമായി. രാമായണ മാസാചരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം കടുത്തുരുത്തി ദേവർതാനം മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാര്‍ നിർവഹിച്ചു. വർത്തമാന കാലത്ത് മാനവ നവീകരണത്തിൽ ആധ്യാത്മിക ഗ്രന്ഥങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയ്ക്ക് മാനവികതയുടെയും സ്നേഹത്തിന്‍റെയും വഴി കാണിക്കാൻ രാമായണം പോലുള്ള ഗ്രന്ഥങ്ങൾ അവർക്ക് പരിചയപ്പെടുത്തി കൊടുക്കണമെന്നും അതിനുള്ള ചുമതല എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടന ചടങ്ങിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് മുഖ്യാതിഥി ആയിരുന്നു. ആധ്യാത്മിക രംഗത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ജനപ്രതിനിധി എന്ന നിലയിൽ അതിനോടൊപ്പം നിന്ന് കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേവർതാനം ക്ഷേത്രത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റും ക്ഷേത്രക്കുളം നവീകരണത്തിന് തുകയും അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഉദ്ഘാടന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്റ്റർ ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. എസ്.പി പ്രജിത് കുമാർ, പ്രവീൺകുമാർ, ഷാജി എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com