നല്ല തേങ്ങാച്ചമ്മന്തി കിട്ടിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല സാറേ...

രണ്ടു പേർക്ക് കഴിക്കാവുന്നത്രയും തേങ്ങാച്ചമ്മന്തിയുണ്ടാക്കുന്നതെങ്ങനെയാണെന്ന് നോക്കാം.
Representative image
Representative image
Updated on

ചോറിന് കൂട്ടാൻ നല്ല പച്ചമാങ്ങാ ചേർത്ത തേങ്ങാച്ചമ്മന്തിയുണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല സാറേ... മലയാളികൾക്ക് ചമ്മന്തിയോടുള്ള സ്നേഹം അത്ര പെട്ടെന്നൊന്നും പോകില്ല. അടുക്കളയിൽ എപ്പോഴുമുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തന്നെ തയാറാക്കാൻ സാധിക്കുന്നതിനാൽ സമയനഷ്ടം കുറവാണെന്ന് മാത്രമല്ല സ്വാദോടെ ആഹാരവും കഴിക്കാം. രണ്ടു പേർക്ക് കഴിക്കാവുന്നത്രയും തേങ്ങാച്ചമ്മന്തിയുണ്ടാക്കുന്നതെങ്ങനെയാണെന്ന് നോക്കാം.

തേങ്ങ - അര മുറി

ചുവന്നുള്ളി -2

പച്ചമുളക് -3

പച്ചമാങ്ങ -അര മുറി

ഉപ്പ് - കാൽ ടീസ്പൂണ്‍

വേപ്പില- ഒരു കതിർ

ഇഞ്ചി- ചെറിയ കഷണം

വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍

അരമുറി തേങ്ങ നന്നായി ചിരകിയെടുക്കുക. പച്ചമുളക് മുറിച്ച് വയ്ക്കുക. പച്ചമാങ്ങ തൊലി കളഞ്ഞത് നാലഞ്ച് കഷണമാക്കി എടുക്കണം. ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ഇവ ആവശ്യത്തിന് ഉപ്പും വേപ്പിലയും ചേർത്ത്

മിക്‌സിയുടെ ചെറിയ ജാറിലിട്ട് നന്നായി അടിക്കുക. വെള്ളം ചേര്‍ക്കരുത്. നന്നായി അരയുമ്പോള്‍ പാത്രത്തിലേക്ക് മാറ്റി വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കുക. ചമ്മന്തി റെഡി. പച്ചമുളകിനു പകരം ഒരു ടീസ്പൂണ്‍ മുളകു പൊടിയായാല്‍ ചുവന്ന നിറം കിട്ടും. പച്ച മാങ്ങയ്ക്കു പകരം വാളൻപുളിയും ഉപയോഗിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com