റിലയൻസ് ജിയോ എയർഫൈബർ സംസ്ഥാന വ്യാപകമാക്കി

സംസ്ഥാനത്ത് തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇതുവരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്
Reliance Jio Airfiber
Reliance Jio Airfiber

കൊച്ചി: റിലയൻസ് ജിയോയുടെ എയർ ഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇതുവരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകൾ ലഭ്യമാണ്.

രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

ജിയോ എയർ ഫൈബറിലൂടെ ഉപയോക്താക്കൾക്ക് താഴെപറയുന്ന സേവനങ്ങൾ ലഭ്യമാകും:

1. എന്‍റർടെയിൻമെന്‍റ്

550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകൾ ഹൈ-ഡെഫനിഷനിൽ

ക്യാച്ച്-അപ്പ് ടിവി

ജനപ്രിയമായ 16+ ഒടിടി ആപ്പുകൾ

2. ബ്രോഡ്ബാൻഡ്

ഇൻഡോർ വൈഫൈ സേവനം

3. സ്മാർട്ട് ഹോം സേവനം:

വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി

സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ

ആരോഗ്യ പരിരക്ഷ

വിദ്യാഭ്യാസം

സ്മാർട്ട് ഹോം ഐഒടി

ഗെയിമിംഗ്

ഹോം നെറ്റ്‌വർക്കിംഗ്

4. സൗജന്യ ഉപകരണങ്ങൾ

വൈഫൈ റൂട്ടർ

4k സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്

വോയ്സ് ആക്റ്റീവ് റിമോട്ട്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com