Lifestyle
റോബോര്‍ട്ടിക് സര്‍ജറി മെഷീന്‍ പ്രദര്‍ശനം | Video
ചികിത്സയ്ക്ക് ഉപയോഗിക്കുന്ന യഥാർഥ മെഷീൻ പൊതുജനങ്ങൾക്ക് സൗജന്യമായി പരിചയപ്പെടാം
ആലുവ: ആലുവ രാജഗിരി ആശുപത്രിയില്‍ പുതുതായി ആരംഭിച്ച റോബോര്‍ട്ടിക് സര്‍ജറി മെഷീനിന്‍റെ പ്രദര്‍ശനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യമുണ്ട്.
ചികിത്സയ്ക്ക് ഉപയോഗിക്കുന്ന യഥാര്‍ഥ റോബോര്‍ട്ടിക് സര്‍ജറി മെഷീനാണ് പ്രദര്‍ശനത്തിനുള്ളത്. ഇതിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും സൗകര്യമുണ്ട്. ആശുപത്രിയ്ക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് മെഷീന്‍ സജീകരിച്ചിരിക്കുന്നത്. പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.