അടിച്ചുവാരി നടുവൊടിക്കണ്ട; റോബോ വാക്വം ക്ലീനർ പകുതി വിലയ്ക്ക് വാങ്ങാം

വിവിധ ബ്രാൻഡുകളുടെ റോബോ വാക്വം ക്ലീനറുകൾ വമ്പൻ ഡിസ്കൗണ്ടിൽ ആമസോണിൽ ലഭ്യം.

ചൂലുകൊണ്ടും മോപ്പ് കൊണ്ടും വീട് വൃത്തിയാക്കുന്നവർക്ക് കുറച്ചൊക്കെ ആശ്വാസം പകർന്നത് വാക്വം ക്ലീനറുകളായിരുന്നു. എന്നാൽ, അതിനും വേണം മനുഷ്യാധ്വാനം.

എന്നാലിപ്പോൾ റോബോട്ടിക് വാക്വം ക്ലീനറുകൾ വിപണിയിൽ ട്രെൻഡ് സെറ്ററുകളാവുകയാണ്. ആമസോണിൽ ഇപ്പോൾ വലിയ ഡിസ്കൗണ്ട് വിവിധ ബ്രാൻഡുകളുടെ റോബോ വാക്വം ക്ലീനറുകൾക്ക് ലഭ്യമാകുന്നു.

2000 രൂപ മുതൽ 1,20,000 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.

കേബിൾ ഉപയോഗിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയും, ചാർജ് ചെയ്ത് വയർലെസ് ആയി ഉപയോഗിക്കുന്നതുമെല്ലാമായി വ്യത്യസ്ത മോഡലുകൾ ലഭ്യമാണ്. റിമോട്ട് കൺട്രോൾ ഉള്ളവയും ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നവയും ഉണ്ട്.

ഫർണിച്ചറും മറ്റ് വീട്ടുപകരണങ്ങളുമായി കൂട്ടിമുട്ടാതിരിക്കാനുള്ള സെൻസർ സംവിധാനം മിക്കവയിലുമുണ്ട്. അടിച്ചുവാരാൻ മാത്രമല്ല, വെള്ളം നനച്ച് തുടയ്ക്കാനും സൗകര്യം കിട്ടും. ചാർജ് ചെയ്യുന്ന മോഡലുകളിൽ പലതും ചാർജ് തീരാറാകുമ്പോൾ സ്വയം ചാർജറിനടുത്തേക്കു പോയി കണക്റ്റ് ചെയ്യാനും ശേഷിയുള്ളവയാണ്.

Robotic vacuum cleaner at half price
അടിച്ചുവാരി നടുവൊടിക്കണ്ട; റോബോ വാക്വം ക്ലീനർ പകുതി വിലയ്ക്ക് വാങ്ങാംAmazon

Trending

No stories found.

More Videos

No stories found.