ശബരിമലയിൽ അയ്യപ്പന്‍റെ ചിത്രമുള്ള സ്വർണ ലോക്കറ്റ് വിതരണം തുടങ്ങി

2000 രൂപ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്തവർക്ക് സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ബാക്കി പണമടച്ച് ലോക്കറ്റുകൾ കൈപ്പറ്റാം.
devaswom board issues swami ayyappan lockets

ശബരിമലയിൽ അയ്യപ്പന്‍റെ ചിത്രമുള്ള സ്വർണ ലോക്കറ്റ് വിതരണം തുടങ്ങി

പ്രതീകാത്മക ചിത്രം

Updated on

ശബരിമല: ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ പൂജിച്ച, അയ്യപ്പന്‍റെ ചിത്രമുള്ള സ്വർണ ലോക്കറ്റ് വിതരണം വിഷു ദിനത്തിൽ ആരംഭിച്ചു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ വിഷു ദിനത്തിൽ ശബരിമല ക്ഷേത്രത്തിന്‍റെ കൊടിമരച്ചുവട്ടിൽ ലോക്കറ്റിന്‍റെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ഇപ്പോൾ ലോക്കറ്റുകൾ വിതരണം ചെയ്യുന്നത്. ബുക്ക് ചെയ്തവർക്ക് സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ പണമടച്ച ശേഷം ലോക്കറ്റുകൾ കൈപ്പറ്റാം.

2000 രൂപ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്. രണ്ട് ഗ്രാം ഭാരമുള്ള ലോക്കറ്റിന് 19,300 രൂപയാണ് വില. ബാക്കി തുക അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ അടയ്ക്കണം. നാല് ഗ്രാം ലോക്കറ്റിന് 38,600 രൂപയും ഒരു പവൻ ലോക്കറ്റിന് 77,200 രൂപയും വില വരും.

ഭാവിയിൽ സ്വന്തമായി ലോക്കറ്റ് നിർമിച്ച് വിതരണം ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നിലവിൽ രണ്ട് ജ്വല്ലറികളിൽനിന്നുള്ള സ്വർണമാണ് ലോക്കറ്റ് നിർമാണത്തിന് ഉപയോഗിക്കുന്നത്.

ഭാവിയിലെ നിർമാണത്തിന്, ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന സ്വർണം തന്നെ ഉപയോഗിക്കുന്നതും പരിഗണനയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com