സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാംപെയിനു തുടക്കം

ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച ബോധവത്കരണം, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിർണയ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പ്രചാരണ പരിപാടി.
സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാംപെയിനു തുടക്കം
Updated on

തിരുവനന്തപുരം: മോളിക്യുലാർ ഡയഗ്നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാംപെയിനു തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകൾ ജനങ്ങളിൽ എത്തിക്കുക, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിർണയ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പ്രചാരണ പരിപാടി.

പദ്ധതിയുടെ ആദ്യഘട്ടമായ ഡിജിറ്റൽ ക്യാംപെയ്ന്‍റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് നിർവഹിച്ചു. മോളിക്യുലാർ ഡയഗ്നോസ്റ്റിക്, ഗവേഷണം, അക്കാഡമിക് മേഖലകളിൽ പ്രവർത്തിക്കുന്ന സാജീനോം ഗ്ലോബലിന്‍റെ പേട്ടയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സാജീനോം ചെയർമാൻ ഡോ. എം. അയ്യപ്പൻ, ചീഫ് അഡ്വാൻസ്മെന്‍റ് ഓഫിസർ രശ്മി മാക്സിം, ഡോ. അനുപമ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സിഎഫ്ഒ ദാമോദരൻ നമ്പൂതിരി, ഡോ. ആർ.സി. ശ്രീകുമാർ, ഡോ. ദിനേശ് റോയി തുടങ്ങിയവർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com