'ശമ്പളം 60 ശതമാനം കൂട്ടി, ആറ് മാസത്തിൽ ജോലി പോയി'; സോഷ്യൽ മീഡിയയിൽ ചർച്ച

വലിയ ശമ്പള വർധനവിൽ ചെറിയ കമ്പനിയിൽ ജോലിക്ക് കയറിയ തന്‍റെ സുഹൃത്തിന്‍റെ അനുഭവമാണ് സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
Salary hiked by 60 percent, job loss in six months, discussion on social media

ശമ്പളം 60 ശതമാനം കൂട്ടി, ആറ് മാസത്തിൽ ജോലി പോയി, സോഷ്യൽ മീഡിയയിൽ ചർച്ച

Updated on

ചെറിയ കമ്പനിയിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നതാണോ, വലിയ കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നതാണോ നല്ലത്. സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ടന്‍റ് ക്രിയേറ്ററാണ് സണ്ണി കുമാർ. വലിയ ശമ്പള വർധനവിൽ ചെറിയ കമ്പനിയിൽ ജോലിക്ക് കയറിയ തന്‍റെ സുഹൃത്തിന്‍റെ അനുഭവമാണ് സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ജോലിയേക്കുറിച്ചും കരിയറിനേക്കുറിച്ചുമാണ് സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. 60 ശതമാനം ശമ്പള വർധനവോടെ പുതിയ ജോലിക്ക് കയറിയ സുഹൃത്തിന് ആറ് മാസത്തിൽ ജോലി പോയി എന്നാണ് സണ്ണി കുമാർ വ്യക്തമാക്കിയത്. മൾട്ടിനാഷണൽ കോർപ്പറേഷനിൽ ഒരു വർഷം ജോലി ചെയ്തതിനു ശേഷമാണ് മികച്ച ശമ്പളത്തോടെ പുതിയ ഓഫർ ലഭിച്ചത്. എന്നാൽ ജോലിക്ക് കയറിയ പുതിയ കമ്പനിയ്ക്ക് പ്രൊജക്‌ട് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സുഹൃത്തിനോട് ജോലി രാജിവയ്ക്കാൻ കമ്പനി ആവശ്യപ്പെട്ടു.

നിങ്ങൾക്ക് നല്ല കമ്പനിയിൽ നല്ല ശമ്പളത്തിൽ സ്ഥിരതയുള്ള ഒരു ജോലിയുണ്ടെങ്കിൽ ചെറിയ കമ്പനിയിൽ നിന്ന് 100 ശതമാനം ശമ്പളവർധന ഓഫർ ചെയ്താലും ഒരു വർഷത്തേക്ക് ജോലി മാറരുത്. ഐടി സെക്‌ടറിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയുമില്ല.- സണ്ണി കുമാർ വിഡിയോയിൽ പറഞ്ഞു. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. താങ്കൾ പറയുന്നത് ശരിയാണെങ്കിലും മെട്രോ സിറ്റിയിൽ ചെറിയ ശമ്പളത്തിൽ ജീവിച്ചുപോകാനാവില്ല എന്നായിരുന്നു ഒരാളുടെ കമന്‍റ്. ചെറിയ കമ്പനിയായാലും വലിയ കമ്പനിയായാലും ജീവനക്കാരെ പിരിച്ചുവിടുമെന്നും പരമാവധി ശമ്പളത്തിൽ ജോലിയെടുക്കുക എന്നതാണ് പ്രധാനമെന്നും ചിലർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com