

വിവാഹ വേഷത്തിൽ സാമന്ത
കോയമ്പത്തൂർ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത്-പ്രഭുവിന്‍റെയും-രാജ് നിഡിമോരുവിന്‍റെയും വിവാഹം കഴിഞ്ഞദിവസം വാർത്തകളിൽ ഇടംപിടിച്ചെങ്കിലും, സിംപിൾ ലുക്കിൽ വരണമാല്യം അണിയുന്ന സാമന്തയുടെ വേഷവിധാനമാണ് ഫാഷൻ ലോകം ചർച്ച ചെയ്തത്. ലളിതവും മനോഹരവുമായ വധുവിന്‍റെ രൂപമാണ് സാമന്ത വിവാഹദിവസം തെരഞ്ഞെടുത്തത്.
വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം, ഡിസൈനർ അർപിത മേത്ത സാമന്തയ്ക്ക് ഒരുക്കിയ സാരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. ലളിതമാണെങ്കിലും വേറിട്ട നിൽക്കുന്ന ചുവപ്പ് നിറത്തിലുള്ള ആദ്യത്തെ കസ്റ്റം റെഡ് ബനാറസി സാരിയാണ് സാമന്തയ്ക്ക് വേണ്ടി ഒരുക്കിയതെന്ന് അർപിത പറഞ്ഞു.
വിവാഹ വേഷത്തിൽ സാമന്ത
അടുപ്പവും ആഡംബരവും തോന്നിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഈ സാരിയ്ക്ക് വിവാഹ ലുക്കിന് പുറമെ ആഴമേറിയതും ആത്മീയവുമായ ഒരു രൂപമാണ് ഉള്ളതെന്ന് അർപിത പറയുന്നു. കലാകാരന്മാരായ നെയ്ത്തുകാർ 2-3 ആഴ്ചകൾ എടുത്ത് നെയ്തെടുത്ത ഈ സാരിയിൽ ബുട്ടികളും, സങ്കീർണ്ണമായ കട്ട് വർക്കിൽ നിഷി-നെയ്ത ബോർഡറും ഉണ്ട്. ബീജ്-സ്വർണ്ണ സർദോസി - സാദി ടാർ, കട്ട്‌ഡാന, കസബ്, ചെറിയ കണ്ണാടികൾ എന്നിവ ഉപയോഗിച്ച് പൂർത്തിയാക്കിയവയായിരുന്നു. സാമന്ത ധരിച്ച ബ്ലൗസ് രൂപകൽപ്പന ചെയ്തത് പ്രശസ്ത കലാകാരി ജയതി ബോസാണ്.
സമുദ്രത്തിന്‍റെ ആഴങ്ങളിൽ വേരൂന്നിയതും, ദേവിയുടെ കിരീടമണിഞ്ഞതുമായ ജംദാനി ജീവവൃക്ഷമാണ് ബ്ലൗസിൽ നെയ്ത് എടുത്തിട്ടുള്ളത്. ലളിതമാണെങ്കിലും ഉയർന്ന നിലവാരത്തിൽ നിർമിച്ച ഞങ്ങളുടെ ആദ്യത്തെ കസ്റ്റം റെഡ് ബനാറസി സാരിയാണിതെന്ന് അർപിത പറഞ്ഞു. അടുപ്പവും ആഡംബരവും തോന്നിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിവാഹ ലുക്കിന് ആത്മീയത വേണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നുവെന്ന് ഡിസൈനർ പറഞ്ഞു.