സാംസങ് ഗാലക്സി വാച്ച് 7, ഗാലക്സി വാച്ച് അള്‍ട്രാ മോഡലുകൾ ഡിസ്കൗണ്ട് നിരക്കിൽ

സമുദ്രത്തില്‍ നീന്തുന്നത് മുതല്‍ അതിസാഹസികമായ സൈക്കിള്‍ യാത്രള്‍ക്ക് പോലും അനുയോജ്യമാണിവ
samsung galaxy smart watch discount offer
സാംസങ് ഗാലക്സി വാച്ച് 7, ഗാലക്സി വാച്ച് അള്‍ട്രാ മോഡലുകൾ ഇന്ത്യയിൽ ഡിസ്കൗണ്ട് നിരക്കിൽ
Updated on

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ പുതിയ സ്മാര്‍ട്ട് വാച്ചുകളായ ഗാലക്സി വാച്ച് 7, ഗാലക്സി വാച്ച് അള്‍ട്രാ എന്നിവയും ഗാലക്സി ബഡ്സ് 3, ഗാലക്സി ബഡ്സ് 3 പ്രൊ എന്നീ മോഡലുകളും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു.

സംരക്ഷണവും വിഷ്വല്‍ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ കുഷ്യന്‍ ഡിസൈനിലാണ് വാച്ച് അള്‍ട്ര അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിയം ഗ്രേഡ് 4 ഫ്രെയിമും 10 എ.ടി.എം വാട്ടര്‍ റെസിസ്റ്റന്‍സും ഉള്ള ഈ വാച്ച്, സമുദ്രത്തില്‍ നീന്തുന്നത് മുതല്‍ അതിസാഹസികമായ സൈക്കിള്‍ യാത്രള്‍ക്ക് പോലും അനുയോജ്യമാണ്.

പുതിയ ക്വിക്ക് ബട്ടണ്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം വര്‍ക്ക്ഔട്ടുകള്‍ ആരംഭിക്കാനും നിയന്ത്രിക്കാനും മറ്റ് ഫംഗ്ഷനുകള്‍ക്ക് അനുയോജ്യമാക്കാനും കഴിയും. സുരക്ഷയ്ക്കായി ഒരു എമര്‍ജന്‍സി സൈറണ്‍ സജ്ജമാക്കാനുള്ള ഓപ്ഷനും വാച്ചിലുണ്ട്. വ്യായാമത്തിന് ശേഷം, വാച്ച് ഫെയ്സുകള്‍ ഉപയോഗിച്ച് സ്ഥിതിവിവരക്കണക്കുകള്‍ ഒറ്റനോട്ടത്തില്‍ പരിശോധിക്കുവാനും സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com