

കുതിർത്തിയ പെരുംജീരകം വെള്ളം
കൊച്ചി: പണ്ട് കാലങ്ങളില്‍ പല വീടുകളിലും ഭക്ഷണത്തിന് ശേഷം വായ ശുദ്ധീകരിക്കുന്ന ശീലം ഉണ്ടായിരുന്നു. ഇത് ക്രമേണ ഇല്ലാതായതോടെ പലവിധ അസുഖങ്ങളാണ് കടന്നുകൂടുന്നത്. വായു കോപം, വയറുവീര്‍ക്കൽ, നെഞ്ച് എരിച്ചില്‍ എന്നിവ. ഇതിനൊരു പരിഹാരമാര്‍ഗമാണ് പെരുംജീരകം കുതിർത്തിയ വെള്ളം കുടിക്കുന്നത്.
ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. ഇത് നല്ല ഉറക്കത്തിനും, ദഹനത്തിനും സാധ്യമാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Saunf Water
പെരുംജീരകം കുതിർത്ത് ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ജേണൽ ഓഫ് സൗദി സൊസൈറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസിൽ 2015-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ഇത് വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള വെള്ളത്തിൽ ലയിക്കുന്ന പോഷകങ്ങൾ വേർതിരിച്ചെടുക്കുന്നു. ഈ രീതി ജലാംശം നൽകുന്നതും ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ എളുപ്പവുമാണ്. അതുകൊണ്ടാണ് ഇത് വയറു വീർക്കുന്നതും അസിഡിറ്റി കുറയ്ക്കുന്നതിനും ജനപ്രിയമായതെന്നും ലേഖനം പറയുന്നു.