സീപ്ലെയിൻ കൊച്ചിയിൽ; ഇനി മാട്ടുപ്പെട്ടിയിലേക്ക് പറക്കും

17 സീറ്റുള്ള വിമാനത്തിന്‍റെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ സര്‍വീസ് തിങ്കളാഴ്ച
Seaplane lands at Kochi Palace waterdrome
സീപ്ലെയിൻ കൊച്ചിയിലെ പാലസ് വാട്ടർഡ്രോമിൽ ഇറങ്ങുന്നു
Updated on

കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ 'ഡിഹാവ്‌ലന്‍ഡ് കാനഡ' കൊച്ചി കായലില്‍ ബോള്‍ഗാട്ടി പാലസിനും നഗരത്തിനുമിടയിലെ പാലസ് വാട്ടര്‍ഡ്രോമില്‍ ഇറങ്ങി.

17 സീറ്റുള്ള വിമാനത്തിന്‍റെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ സര്‍വീസ് തിങ്കളാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും.

ഞായറാഴ്ച പകല്‍ 11 മണിക്കാണ് വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നാണ് കൊച്ചി കായലിൽ വിമാനം പറന്നിറങ്ങിയത്.

കനേഡിയന്‍ പൗരന്മാരായ ക്യാപ്റ്റന്‍ ഡാനിയല്‍ മോണ്‍ഗോമറി, ക്യാപ്റ്റന്‍ റോഡ്ജര്‍ ബ്രെന്‍ജര്‍ എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാര്‍.

സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, വ്യോമായാന സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കേരള ടൂറിസം അഡി. ഡയറക്ടര്‍ പി. വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സീപ്ലെയിനിന് കൊച്ചിയിൽ സ്വീകരണം നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com