ഷാർജ ദീപോത്സവത്തിനു തുടക്കം

പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 11 വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12 വരെയും ദീപോത്സവം 10 മിനിറ്റ് ഇടവേളകളിൽ കാണാം.
Sharjah light festival

ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്‍റ് അഥോറിറ്റി ഒരുക്കുന്ന ദീപോത്സവം ഈ മാസം 15 വരെ.

Updated on

ഷാർജ: പതിനഞ്ചാമത് ഷാർജ പ്രകാശോത്സവത്തിന് തുടക്കമായി. ഷാർജയുടെ മുഖമുദ്രകളായ13 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഉത്സവം. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്‍റ് അഥോറിറ്റി ഒരുക്കുന്ന ദീപോത്സവം ഈ മാസം 15 വരെ തുടരും.

സംഗീതത്തിന്‍റെ അകമ്പടിക്കൊപ്പം ലേസർ വർണങ്ങൾ മിന്നിമറയുന്ന പ്രത്യേക ഷോ 10 മിനിറ്റ് ഇടവിട്ടു നടത്തും. രാജ്യാന്തര കലാപ്രവർത്തകരും സാങ്കേതിക വിദഗ്ധരുമാണ് അവിസ്മരണീയ കാഴ്ചയൊരുക്കുന്നത്.

ഷാർജ മോസ്ക്, അൽ മജാസ് വാട്ടർഫ്രണ്ട്, ഹൗസ് ഓഫ് വിസ്ഡം, അൽ നൂർ മോസ്ക് ഖാലിദ് ലഗൂൺ, ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഡോ. സുൽത്താൻ അൽ ഖാസിമി സെന്‍റർ, കൽബ വാട്ടർഫ്രണ്ട്, അൽ ഹംരിയ മാർക്കറ്റ്, ഖോർഫക്കാൻ വെള്ളച്ചാട്ടം, അൽ റഫിസ ഡാം, കൽബ ഹാങ്ങിങ് ഗാർഡൻസ്, യൂണിവേഴ്സിറ്റി സിറ്റി ഹാൾ, അൽ ദൈദ് ഫോർട്ട് എന്നീ കേന്ദ്രങ്ങളിലാണ് വിസ്മയ കാഴ്ചകൾ ഒരുങ്ങുന്നത്.

യൂണിവേഴ്സിറ്റി സിറ്റി ഹാളിനു മുന്നിൽ സജ്ജമാക്കിയ ലൈറ്റ് വില്ലേജ് 22 വരെ പ്രവർത്തിക്കും. ഇവിടെ 50ലേറെ ഫൂഡ് ട്രക്കുകളും കുട്ടികൾക്കുള്ള വിനോദ പരിപാടികളുമുണ്ട്. ലൈറ്റ് വില്ലേജിലേക്കു പ്രവേശന ടിക്കറ്റ് എടുക്കണം. മുതിർന്നവർക്ക് 20 ദിർഹം, കുട്ടികൾക്ക് (3-11 വയസ്)10 ദിർഹം. 3 വയസ്സിന് താഴെയുള്ളവർക്കും മുതിർന്ന പൗരർക്കും പ്രവേശനം സൗജന്യം.

പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 11 വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12 വരെയും ദീപോത്സവം 10 മിനിറ്റ് ഇടവേളകളിൽ കാണാം. പ്രവേശനം സൗജന്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com