ശില്‍പ്പ ഷെട്ടിയുടെ റെസ്റ്റോറന്‍റ് സാമ്രാജ്യം; ദിവസേന കോടികളുടെ ബിസിനസ്

ആഢംബരത്തിന് പേരുകേട്ട റെസ്റ്റോറന്‍റ്
shilpa shetty bastian restaurant

ശില്‍പ്പ ഷെട്ടിയുടെ സാമ്രാജ്യം

Updated on

മുംബൈ: മുംബൈ ദാദറിലുള്ള കോഹിനൂർ സ്ക്വയറിന്‍റെ 48-ആം നിലയിലാണ് ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ബാസ്റ്റിയൻ അറ്റ് ദി ടോപ്പ് എന്ന ആഡംബര റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. അഭിനയത്തിന് നീണ്ട ഇടവേള നൽകി മികച്ചൊരു സംരംഭകയാണെന്ന് തെളിയിച്ചിരിക്കുകയാണ് ശിൽപ്പ ഷെട്ടി. 2023ലാണ് ബാസ്റ്റിയൻ റെസ്റ്റോറന്‍റ് തുറന്നത്. നഗരത്തിന്‍റെ വിശാലമായ കാഴ്ചകള്‍, റൂഫ്ടോപ്പ് പൂള്‍, ആഢംബരത്തിന് പേരുകേട്ടതാണ് ഈ റെസ്റ്റോറന്‍റ്. രാത്രികാലം ചെവഴിക്കാന്‍ ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ബാസ്റ്റിയന്‍ റെസ്റ്റോറന്‍റിൽ ഒരുദിവസം മൂന്ന് കോടിക്ക് മുകളിലാണ് വരുമാനം. ജാസ്മിന്‍ ഹെര്‍ബല്‍ ടീ, ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീ എന്നിവയ്ക്ക് 900 മുതൽ 350 രൂപയാണ് ഇവിടെ വില വരുന്നത്.

സാധാരണ ഭക്ഷണത്തിന് 500-1200 രൂപയാണ് വില. സ്പെഷ്യൽ വിഭവങ്ങൾക്ക് വിലകൂടും. സ്പെഷ്യൽ ബുറാറ്റ സാലഡിന് 1050 രൂപയും അവോക്കാഡോ ടോസ്റ്റിന് ഏകദേശം 800 രൂപയാണ് വില. ചുരുക്കത്തിൽ പ്രമുഖരെ മാത്രം ലക്ഷ്യമിട്ടുള്ള റെസ്റ്റോറന്‍റ് ആണിത്. 2019-ൽ ബാസ്റ്റിയൻ ബ്രാൻഡിന്‍റെ സ്ഥാപകനായ രഞ്ജിത് ബിന്ദ്രയുമായി ശിൽപ ഷെട്ടി പങ്കാളിത്തത്തിൽ ഏർപ്പെടുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ഒന്നിലധികം ഔട്ട്‌ലെറ്റുകളുടെ സഹ-ഉടമയാണ് ശിൽപ. ഒപ്പം ബ്രാൻഡിൽ 50 ശതമാനം ഓഹരിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞയാഴ്ച ഗോവയിൽ ഒരു പുതിയ ബാസ്റ്റിയൻ ഔട്ട്‌ലെറ്റ് ശില്‍പ്പ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയ റെസ്റ്റോറന്‍റ് അമ്മക്കൈ ജുഹുവിൽ ഉടൻ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ശിൽപ്പ ഷെട്ടി.

ബാസ്റ്റിയൻ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സംരംഭകനായ രഞ്ജിത് ബിന്ദ്രയാണ് റെസ്റ്റോറന്‍റ് സ്ഥാപിച്ചത്.തുടർന്ന് നടി ഔദ്യോഗികമായി ഗ്രൂപ്പിൽ ചേരുകയായിരുന്നു. ബാന്ദ്രയിൽ ഒരു സീഫുഡ്-ഫോർവേഡ് റെസ്റ്റോറന്‍റായിട്ടാണ് ബാസ്റ്റിയൻ ആരംഭിച്ചത്, കാലക്രമേണ, ബാസ്റ്റിയൻ യഥാർത്ഥ ഐഡന്‍റിറ്റിക്കപ്പുറത്തേക്ക് വളർന്നു. ബ്രാൻഡ് വലിയ ഇടങ്ങളിലേക്കും പുതിയ ഫോർമാറ്റുകളിലേക്കും വ്യാപിച്ചു. ഭക്ഷണത്തോടെപ്പം സംഗീതവും ആസ്വാദിക്കാമെന്നത്, ബാസ്റ്റിയനിനെ ആഡംബര ഡെസ്റ്റിനേഷനാക്കി മാറ്റി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com