ശിവഗിരിതീര്‍ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ
ശിവഗിരി: ശിവഗിരി തീർഥാടനമഹാമഹത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇക്കൊല്ലം ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 5 വരെയാണ് തീർഥാടന കാലം. തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഗുരുധര്‍മ പ്രബോധന പരമ്പരയ്ക്കു ഡിസംബര്‍ 15 ന് തുടക്കമാകും. തീർഥാടനത്തില്‍ പങ്കെടുക്കുന്നതിന് സംഘടനകളും വ്യക്തികളും വാഹനങ്ങള്‍ ബുക്ക് ചെയ്തു തുടങ്ങി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ഒട്ടേറെ പദയാത്രകള്‍ ശിവഗിരിയിലേക്ക് ഇക്കാലയളവില്‍ തിരിക്കും.
തീര്‍ഥാടനമഹാമഹത്തിന്‍റെ കാര്യനിര്‍വഹണത്തിനായുള്ള തീർഥാടനകമ്മിറ്റി ഓഫീസ് ശിവഗിരിമഠം അതിഥിമന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഓഫീസ് ഉദ്ഘാടനം ചെയ്തു. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീർഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീർഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പി.എസ്. പ്രദീപ് ചുമതലയേറ്റു. ഫോണ്‍ : 9074316042.