ഗുരുദേവ ജയന്തി: ശിവഗിരിയിൽ വിപുലമായ ആഘോഷങ്ങൾ

സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും
വർക്കല ശിവഗിരിയിലെ മഹാ സമാധി മണ്ഡപം.
വർക്കല ശിവഗിരിയിലെ മഹാ സമാധി മണ്ഡപം.
Updated on

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ 169-ാമത് ജയന്തി ഇന്നു ശിവഗിരിയില്‍ പുലര്‍ച്ചെ 4.30 നു ശാന്തിഹവനം, വിശേഷാല്‍ പൂജ, വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ജപയജ്ഞം എന്നിവയോടെ ആരംഭിക്കും.

7.30നു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ധര്‍മ്മപതാക ഉയര്‍ത്തും. 9.30ന് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജയന്തി സന്ദേശവും സച്ചിദാനന്ദ സ്വാമി നല്‍കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അടൂര്‍പ്രകാശ് എംപി, വി. ജോയി എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി. ബാബുരാജിന് നല്‍കി ഗോകുലം ഗോപാലന്‍ പ്രകാശനം ചെയ്യും. ധര്‍മ്മസംഘം ട്രഷറര്‍, സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാഖി, ജിഡിപിഎസ്. രജിസ്ട്രാര്‍ പി.എം. മധു, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ് എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം. ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ പ്രസംഗിക്കും.

ജയന്തിവിളംബര ഘോഷയാത്ര 3 ന് മഹാസമാധിയില്‍ നിന്നും തിരിക്കും. നാലരയ്ക്കാണ് വര്‍ണശബളമായ മഹാഘോഷയാത്ര മഹാസമാധിയില്‍ നിന്നും തിരിക്കുക. ഘോഷയാത്രയില്‍ ഗുരുദേവറിക്ഷ എഴുന്നളളിക്കും ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥത്തിന് പഞ്ചവാദ്യം, മുത്തുക്കുടകള്‍, തെയ്യം, ഡാന്‍സുകള്‍, കഥകളി, ഹനുമാന്‍വേഷങ്ങള്‍ എന്നിവ അകമ്പടി സ്വീകരിക്കും. ഗുരുദര്‍ശനം അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഫ്ളോട്ടുകള്‍ അണിചേരും. റെയില്‍വേ സ്റ്റേഷന്‍, മൈതാനം, ആയുര്‍വേദാശുപത്രി ജംഗ്ഷന്‍, പുത്തന്‍ചന്ത, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് എന്നിവിടങ്ങള്‍ പിന്നിട്ട് രാത്രി മഹാസമാധിയില്‍ എത്തിച്ചേരും. ഗുരുദര്‍ശനം ഉയര്‍ത്തി ഫ്ളോട്ടുകള്‍ ഗുരുദേവ ദര്‍ശനം ഉയര്‍ത്തിയുള്ള വിഷയങ്ങളാണ് ഫ്ളോട്ടുകളില്‍ ഉണ്ടാവുക. ഇന്നു മുതല്‍ മഹാസമാധി വരെ ജപയജ്ഞം ശിവഗിരിയില്‍ നടക്കും. ശാരദാമഠം, മഹാസമാധി പീഠം, പര്‍ണ്ണശാല എന്നിവിടങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് വിശേഷാല്‍ പൂജകള്‍, മഹാഗുരുപൂജ എന്നിവ നടത്തുന്നതിന് അവസരമുണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com