വ്യക്തിഗത ആരോഗ്യ-ജീവിത ശൈലി മാനേജ്മന്‍റ് പ്രോഗ്രാം സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു

സ്ലിംമിഗോ വെയ്റ്റ് ലോസ് സൊല്യൂഷന്‍സ് അഞ്ചു തലങ്ങളില്‍ വര്‍ഷങ്ങളുടെ റിസര്‍ച്ച് വഴി രൂപപ്പെടുത്തിയ ചിട്ടകളാണ് ഒരു മാസം നീളുന്ന പരിശീലന പരിപാടിയില്‍ നല്‍കുന്നത്.
വ്യക്തിഗത ആരോഗ്യ-ജീവിത ശൈലി മാനേജ്മന്‍റ് പ്രോഗ്രാം സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു
സ്ലിംമിഗോ വെയ്റ്റ് ലോസ് സൊല്യൂഷന്‍സ് നടത്തിയ ഹെല്‍ത്ത് ഡിബേറ്റ് ആന്‍റ് കൊളാബറേഷന്‍ ഓപ്പര്‍ച്യൂണിറ്റി സെഷന്‍ ഉദ്ഘാടനം കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വഹിക്കുന്നു. എറണാകുളം- അങ്കമാലി അതിരൂപത കോര്‍ഡിനേറ്റര്‍ ഫാ. ജോസ് കൊളത്തുവയല്‍, അജിത് ബസു എന്നിവര്‍ സമീപം.

കൊച്ചി: ഈ കാലത്ത് ഭക്ഷണത്തിനും വസ്ത്രത്തിനും അപ്പുറം സമൂഹം കൂടുതൽ പണം ചെലവാക്കുന്നത് ചികിത്സയ്ക്കായാണെന്ന് കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് ചെയര്‍മാന്‍ ഷിബു തെക്കുംപുറം. സ്ലിംമിഗോ വെയ്റ്റ് ലോസ് സൊല്യൂഷന്‍സ് നടത്തിയ ഹെല്‍ത്ത് ഡിബേറ്റ് ആന്‍റ് കൊളാബറേഷന്‍ ഓപ്പര്‍ച്യൂണിറ്റി സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യ-ജീവിത ശൈലി പരിപാലനത്തെക്കുറിച്ച് മുതിര്‍ന്നവരെ ബോധവത്കരിച്ച് സ്വയംപര്യാപ്തരാക്കുന്ന സേവനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ലിംമിഗോ വെയ്റ്റ് ലോസ് സൊല്യൂഷന്‍സ് അഞ്ചു തലങ്ങളില്‍ വര്‍ഷങ്ങളുടെ റിസര്‍ച്ച് വഴി രൂപപ്പെടുത്തിയ ചിട്ടകളാണ് ഒരു മാസം നീളുന്ന പരിശീലന പരിപാടിയില്‍ നല്‍കുന്നത്.

ആരോഗ്യ സംവാദ ചര്‍ച്ചയില്‍ അജിത് ബസു മോഡറേറ്ററായിരുന്നു. വരുമാനത്തിന്‍റെ വലിയ ഭാഗം ചികിത്സയ്ക്കായി മാറ്റിവയ്ക്കേണ്ടി വരുന്നത് കുടുംബങ്ങളെ മുഴുവന്‍ ബാധിക്കുമെന്ന് ഡോ. ഇ.വി. അബ്രഹാം പറഞ്ഞു.

മാനസികാരോഗ്യത്തിലുണ്ടാകുന്ന വ്യതിയാനമാണ് പലപ്പോഴും ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതെന്ന് ഡോ. ഏലിയാസ് ജേക്കബ്. പ്രകൃതിയും ശരീരവും തമ്മിലുള്ള ലയനമാണ് ആരോഗ്യമെന്ന് ഡോ. അഞ്ജല്‍ തോമസ് പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജോഷ് പോള്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.