"വീട്ടിലെ മൂന്നാമത്തെ ആൾക്കും ക്യാൻസർ"; ചിരിച്ചുകൊണ്ട് രോഗവിവരം പങ്കുവച്ച് സഹോദരിമാർ, വൈറലായി വിഡിയോ

ഒരു മുത്തശ്ശിക്കഥ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധേയയായ സഹോദരിമാരാണ് ചിത്രയും താരയും
social media viral sisters about cancer diagnosis

"വീട്ടിലെ മൂന്നാമത്തെ ആൾക്കും ക്യാൻസർ"; ചിരിച്ചുകൊണ്ട് രോഗവിവരം പങ്കുവച്ച് സഹോദരിമാർ, വൈറലായി വിഡിയോ

Updated on: 

ഒരു ചെറിയ പ്രശ്നം വന്നാൽ പോലും തളർന്നു പോകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ചിലർ ആത്മധൈര്യം കൊണ്ട് നമ്മെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലെ വൈറൽ സഹോദരിമാരായ ചിത്രയും താരയും. ക്യാൻസർ ബാധിതയായ വിവരം നിറഞ്ഞ ചിരിയോടെ പങ്കുവച്ച സഹോദരിമാരുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഒരു മുത്തശ്ശിക്കഥ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധേയയായ സഹോദരിമാരാണ് ചിത്രയും താരയും. മലപ്പുറം സ്വദേശികളായ ഇരുവരും ഡോക്‌ടർമാരാണ്. താരയ്ക്കാണ് രക്താർബുദം സ്ഥിരീകരിച്ചത്. വീട്ടിലെ മൂന്നാമത്തെ ആൾക്കാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത് എന്നാണ് ഇവർ വിഡിയോയിൽ പറയുന്നത്. ഇവരുടെ അമ്മ ക്യാൻസർ ബാധിതയായാണ് മരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് മൂത്ത സഹോദരിയായ സൂര്യയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. സൂര്യ ക്യാൻസറിന് അതിജീവിച്ചതിനു പിന്നാലെയാണ് കുടുംബത്തെ മൂന്നാമത്തെ ആൾക്കും ക്യാൻസർ ബാധിച്ചത്.

ബയോപ്സിക്ക് മുൻപേയുള്ള സ്ക്രീനിങ്ങിലാണ് ക്രോണിക് മയലോയ്ഡ് ലുക്കീമിയ ബാധിതയായെന്ന് സ്ഥിരീകരിച്ചത്. രോഗ വിവരത്തെ അംഗീകരിച്ചെന്നും കരഞ്ഞിരിക്കാൻ സമയമില്ലെന്നുമാണ് ഇവർ പറയുന്നത്. അവസാനത്തെ റിപ്പോർട്ട് വന്നതിനു ശേഷം ചികിത്സ ആരംഭിക്കുമെന്നും സഹോദരിമാർ വ്യക്തമാക്കുന്നു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തുന്നത്. ഇവരുടെ ആത്മവിശ്വാസത്തിനു മുന്നിൽ ക്യാൻസർ വരെ തോറ്റുപോകും എന്നാണ് കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com