
സോമയാഗം അഞ്ചാം ദിവസം 03-05-2025
Representative image
പുലർച്ചെ മുതൽ യാഗാവസാനം വരെ ഇടതടവില്ലാത്ത ക്രിയകൾ
ആഗ്നേയം: പശു ഇഷ്ടി ആരംഭം, അഗ്നി, വനസ്പതി എന്നീ ദേവതകൾക്കായുള്ള ഇഷ്ടി
പ്രാതരനുവാകം: ഹോതന്‍റെ മന്ത്രങ്ങൾ
സവനീയനിർവ്വാപം: ആഗ്നീധ്രൻ എന്ന ഋത്വിക് ഇന്ദ്രൻ എന്ന ദേവതയ്ക്കായുള്ള ഇഷ്ടിക്കു വേണ്ടുന്ന പുരോഡാശം ഉണ്ടാക്കുന്നു
പാത്രസാദനം: സോമരസം ഗ്രഹിക്കേണ്ടുന്ന പാത്രങ്ങൾ പ്രതിപ്രസ്ഥാതൻ മന്ത്രപൂർവം സ്വീകരിക്കുന്നു
ഏകധനഗ്രാഹം: സോമലത പിഴിയാനുള്ള ജലം 'ഏകധനകൾ' എന്ന മൂന്ന് കുടങ്ങളിലായി മന്ത്രപൂർവം ഗ്രഹിക്കുന്നു
സോമാഭിഷവം: അധ്വര്യു, പ്രതിപ്രസ്ഥാതൻ, ആഗ്നീധ്രൻ, നേഷ്ടൻ എന്നിവർ ചേർന്ന് സോമലത പ്രത്യേക കല്ലുകൊണ്ട് മന്ത്രപൂർവം ഇടിച്ചുപിഴിഞ്ഞ് സോമരസമുണ്ടാക്കുന്നു
ഉപാംശുഹോമം: ആദ്യ സോമാഹുതി (ഉദയത്തിനു ശേഷമുള്ള ഹോമം)
പ്രാതസ്സവനം
സോമ ഗ്രഹിക്കൽ: സോമലത പിഴിഞ്ഞ് വിവിധ പാത്രങ്ങളിൽ വിവിധ ദേവതകൾക്കായി അതതു മന്ത്രങ്ങൾ ചൊല്ലി ഗ്രഹിക്കുന്നു. സവനാഹുതി ഋത്വിക്കുകൾ എല്ലാവരും ദശപദത്തിൽ സവനാഹുതി ചെയ്യുന്നു
ബഹിഷ്പവമാനസ്തുതി: ശാലയ്ക്കു പുറത്ത് സാമവേദികൾ അശ്വിനീദേവന്മാരെ സാമഗാനത്താൽ സ്തുതിക്കുന്നു. ശേഷം ആശ്വിനപാത്രത്തിൽ സോമ ഗ്രഹിക്കുന്നു
ധിഷ്ണീയവ്യാഘാരണം
ആഗ്നേയം: പശു ഇഷ്ടി തുടർച്ച, വപാഹോമം വരെ.
സവനീയപുരോഡാശഹോമം
ദ്വിദേവത്വം: അധ്വര്യുവും പ്രതിപ്രസ്ഥാതനും കൂടി 'ഇന്ദ്രവായു', 'മിത്രാവരുണ', 'അശ്വിനാ' എന്നീ ദേനതകൾക്ക് സോമരസം ഹോമിക്കുന്നു
പ്രസ്ഥിത: അധ്വര്യുവും പ്രതിപ്രസ്ഥാതനും കൂടി ശുക്രൻ, മന്ഥി എന്നീ ദേവതകളോടു കൂടിയ ഇന്ദ്രനു സോമരസം ഹോമിക്കുന്നു
സവനമുഖഭക്ഷണം: സദസിൽ ചെന്ന് പ്രധാന ഋത്വിക്കുകൾ സോമരസം ഭക്ഷിക്കുന്നു
ഇഡാഹ്വാനം: ഹോതൻ ദേവന്മാരെ ആഹ്വാനം ചെയ്യുന്നു
അച്ഛാവാകീയം: അച്ഛാവാകൻ എന്ന ഋത്വിക്കിന്‍റെ പ്രത്യേക ശാസ്ത്രവും തത്സംബന്ധിയായ സോമാഹുതിയും
ഋതുയാഗം: ദക്ഷിണായനത്തെയും ഉത്തരായണത്തെയും പ്രതീകവത്കരിച്ച്, ആറ് ഋതുക്കൾക്കായി അധ്വര്യുവും പ്രതിപ്രസ്ഥാതനും കൂടി നടത്തുന്ന സോമാഹുതി. ശേഷം പ്രതിപ്രസ്ഥാതൻ ഐന്ദ്രാഗ്നപാത്രത്തിൽ സോമരസം ഗ്രഹിക്കുന്നു
സ്തുതിശസ്ത്രങ്ങൾ: ഹോതന്‍റെ ആദ്യ ശസ്ത്രം, തുടർന്ന് ഋഗ്വേദീയ ശസ്ത്രങ്ങളും സാമസ്തുതികളും
മാദ്ധ്യന്ദിനസവനം
ആഗ്നേയം: പശു ഇഷ്ടി തുടർച്ച
സോമാഭിഷവം, ഗ്രാവസ്തോത്രം: അഭിഷോതാക്കൾ സോമലത പിഴിയുമ്പോൾ ഗ്രാവസ്തോതൻ എന്ന ഋത്വിക് കണ്ണുകെട്ടിക്കൊണ്ട് സോമലതയെ സ്തുതിച്ചുകൊണ്ടുള്ള ശസ്ത്രം ചൊല്ലുന്നു
സോമ ഗ്രഹിക്കൽ: സോമലത പിഴിഞ്ഞ് മാദ്ധ്യന്ദിനസവനത്തിനു വേണ്ടുന്ന ദേവതകൾക്കായി അതതു മന്ത്രം ചൊല്ലി വിവിധ പാത്രങ്ങളിൽ ഗ്രഹിക്കുന്നു
സവനാഹുതി: ഋത്വിക്കുകൾ എല്ലാവരും ദശപദത്തിൽ മാദ്ധ്യന്ദിനസവനാഹുതി ചെയ്യുന്നു
ധിഷ്ണിയവ്യാഘാരണം
ദധിഘർമം: ഇന്ദ്രനായിക്കൊണ്ട് തൈര് ഹോമിക്കുന്നു
സവനീയനിർവ്വാപം, സവനീയഹോമം
പ്രസ്ഥിത
സവനമുഖഭക്ഷണം: സദസിൽ ചെന്ന് പ്രധാന ഋത്വിക്കുകൾ മാദ്ധ്യന്ദിനത്തിലെ സോമരസം ഭക്ഷിക്കുന്നു
ദാക്ഷിണായനി: യജമാനൻ ഋത്വിക്കുകൾക്കുള്ള ദക്ഷിണയായി പശുക്കളെ കൊടുക്കുന്നു
അഗ്രപൂജ: അഭിവന്ദ്യരായ ആചാര്യന്മാരെ ഉപചരിക്കുന്നു
വൈശ്വകർമണഹോമം, അതീമോക്ഷഹോമം: പ്രായശ്ചിത്താർത്ഥമായുള്ള ഹോമങ്ങൾ
മരുത്വതീയം: മരുത്തുക്കളോടു കൂടിയ ഇന്ദ്രനായുള്ള സോമാഹുതി
മാഹേന്ദ്രഗ്രഹം: മഹേന്ദ്രൻ എന്ന ദേവതയ്ക്കായുള്ള സോമരസം ഗ്രഹിക്കുന്നു
മാദ്ധ്യന്ദിനസവനത്തിലെ സ്തുതിശസ്ത്രങ്ങൾ
തൃതീയസവനം
സോമാഭിഷവം: തൃതീയസവനത്തിലേക്ക് വേണ്ടുന്ന സോമലത പിഴിയുന്നു
ആദിത്യഗ്രഹം: ആദിത്യനു വേണ്ടിയുള്ള സോമരസം ഗ്രഹിക്കുന്നു
സവനാഹുതി: ഋത്വിക്കുകൾ എല്ലാവരും ദശപദത്തിൽ തൃതീയസവനാഹുതി ചെയ്യുന്നു
ധിഷ്ണീയവ്യാഘരണം
ആഗ്നേയം: പശു ഹവിസ്സ്