
സോമയാഗം ആറാം ദിവസം 04-05-2025
Representative image
സവനമുഖഭക്ഷണം: സദസിൽ ചെന്ന് പ്രധാന ഋത്വിക്കുകൾ തൃതീയസവനത്തിലെ സോമരസം ഭക്ഷിക്കുന്നു
സാവിത്രഗ്രഹം: സോമ ഗ്രഹിക്കൽ
തൃതീയസഹവനത്തിലെ സ്തുതിശസ്ത്രങ്ങൾ
സൗമ്യം: ആന്തരികശുദ്ധിക്കു പ്രാധാന്യമുള്ള ഇത് ഹുതശേഷം ഭക്തജനങ്ങൾക്ക് പ്രസാദമായി കൊടുക്കാറുണ്ട്. ഗർഭിണികൾക്ക് അത്യുത്തമം.
പാത്നീവതം: സോമരസം ഗ്രഹിച്ച് ഹോമിക്കുന്നു, ശേഷം പത്നിയുടെ ക്രിയകൾ
സവനമുഖഭക്ഷണം: സദസിൽ ചെന്ന് പ്രധാന ഋത്വിക്കുകൾ തൃതീയസവനത്തിലെ സോമരസം ഭക്ഷിക്കുന്നു
സാവിത്രഗ്രഹം: സോമ ഗ്രഹിക്കൽ
തൃതീയസഹവനത്തിലെ സ്തുതിശസ്ത്രങ്ങൾ
സൗമ്യം: ആന്തരികശുദ്ധിക്കു പ്രാധാന്യമുള്ള ഇത് ഹുതശേഷം ഭക്തജനങ്ങൾക്ക് പ്രസാദമായി കൊടുക്കാറുണ്ട്. ഗർഭിണികൾക്ക് അത്യുത്തമം.
പാത്നീവതം: സോമരസം ഗ്രഹിച്ച് ഹോമിക്കുന്നു, ശേഷം പത്നിയുടെ ക്രിയകൾ
സ്തുതിശസ്ത്രങ്ങൾ
അനൂയാജം: (ആഗ്നേയം പശു ഇഷ്ടി തുടർച്ച)
സോമ മുടിയൽ: പിഴിഞ്ഞ സോമരസം മുഴുവൻ ഗ്രഹിച്ച് ഹോമിക്കുന്നു (അവസാനത്തെ സോമാഹുതി)
ആഗ്നീധ്രീയദാഹം: ആഗ്നീധ്രീയപ്പുരയിൽ പ്രായശ്ചിത്തം ചെയ്ത് അതു ദഹിപ്പിക്കുന്നു
സഖ്യവിസർഗ്ഗം: ഇതുവരെ ഒരു മനസ്സും ഒരു ശരീരരവുമായി പ്രയത്നിച്ച ഋത്വിക്കുകൾ ഔദ്യോഗികമായി പരസ്പരം മന്ത്രപൂർവം പിരിയുന്നു
കല്പപ്രായശ്ചിത്തം: യജ്ഞത്തിന്‍റെ മുഴുവൻ പ്രായശ്ചിത്താർത്ഥം നിരവധി മന്ത്രിങ്ങൾ ചൊല്ലി അധ്വര്യു ഹോമിക്കുന്നു
സമിഷ്ടയജുസ്സ്: ആഗ്നേയം പശു ഇഷ്ടി മുഴുമിപ്പിക്കുന്നു
അവഭൃഥേഷ്ടി: വരുണനായി സങ്കല്പിച്ച് കുളത്തിൽ ചെയ്യുന്ന ഇഷ്ടി
ഉദയനീയേഷ്ടി: യാഗാവസാനം എന്ന സങ്കല്പത്തിൽ പ്രതിപ്രസ്ഥാതനും അധ്വര്യുവും ചേർന്ന് ചെയ്യുന്ന ഇഷ്ടി
മൈത്രാവരുണേഷ്ടി
സക്തുഹോമം: ആഹവനീയാഗ്നിയെ കാട്ടുതീയായി കല്പിച്ച് യജമാനൻ മന്ത്രപൂർവം ഹോമിക്കുന്നു.
ത്രേതാഗ്നി കാച്ചൽ: മൂന്ന് കുണ്ഡങ്ങളിലെയും അഗ്നിയെ ആവാഹിച്ച് യജമാനൻ സ്വഗൃഹത്തിലേക്ക് കൊണ്ടുപോകുന്നു. ഇനിമുതൽ ദിവസവും പത്നിയജമാനന്മാർ നിത്യ അഗ്നിഹോത്രവും മാസത്തിൽ രണ്ട് ഇഷ്ടികളും മുടങ്ങാതെ ചെയ്യണം.
ശാലാദാഹം: കാട്ടുതീയായി മാറിയ യാഗാഗ്നി സർവപാപങ്ങളെയും ദഹിപ്പിച്ച് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു എന്ന പ്രതീകത്തിൽ യാഗശാല മുഴുവൻ ദഹിപ്പിക്കുന്നു.