ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബേക്കറി എക്‌സ്‌പോ അങ്കമാലിയിൽ

ബേക്കറി മേഖലയുമായി ബന്ധപ്പെട്ടുള്ള പുതിയ മെഷീനറികള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകൾ, പുത്തന്‍ പാക്കിംഗ് രീതികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബേക്കറി എക്‌സിബിഷൻ
Bakery items
Bakery itemsRepresentative image
Updated on

കൊച്ചി: കേരളത്തിലെ ബേക്കറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന നാലാമത് 'ബേക്ക് എക്‌സ്‌പോ 2023' ഒക്ടോബര്‍ 13,14,15 തീയതികളിലായി അങ്കമാലി അഡ്‌ലക്‌സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. വൈകുന്നേരം മൂന്നിന് കേന്ദ്ര എംഎസ്എംഇ ജോയിന്‍റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് സജീവ് മഞ്ഞില മുഖ്യപ്രഭാഷണം നടത്തും.

ബേക്കറി മേഖലയുമായി ബന്ധപ്പെട്ടുള്ള പുതിയ മെഷീനറികള്‍, ഭക്ഷ്യസാധനങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവകള്‍, ഭക്ഷ്യോത്പന്നങ്ങള്‍, പുത്തന്‍ പാക്കിംഗ് രീതികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബേക്കറി എക്‌സിബിഷനാണിതെന്ന് സംഘാടകര്‍ പറഞ്ഞു.സെമിനാര്‍ സെഷനുകള്‍, ലൈവ് ഡെമോണ്‍സ്‌ട്രേഷനുകള്‍ തുടങ്ങിയവ എക്‌സിബിഷനിലുണ്ടാകും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 250 ലേറെ കമ്പനികളുടെ സ്റ്റാളുകളാണ് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള പ്രദര്‍ശനത്തിനുള്ളത്. ബേക്കറി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകുന്ന എല്ലാം എക്സിബിഷനിലുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

എക്‌സ്‌പോയോട് അനുബന്ധിച്ച് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ 14ന് നടക്കും. രാവിലെ 10ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ കമലവര്‍ദ്ധന റാവു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ജിഎസ്ടി ഡയറക്ടര്‍ ഡോ.ജോണ്‍ ജോസഫ് ക്ലാസെടുക്കും. കേരള ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി.ആര്‍. വിനോദ് പ്രസംഗിക്കും. 15ന് വൈകുന്നേരം 5.30 ന് എക്‌സിബിഷന്‍ സമാപിക്കും.പത്രസമ്മേളനത്തില്‍ ബേക്ക് സംസ്ഥാന പ്രസിഡന്‍റ് കിരണ്‍ എസ് പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍, എക്‌സ്‌പോ ഡയറക്ടര്‍മാരായ വിജേഷ് വിശ്വനാഥ്, റോയല്‍ നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com